ETV Bharat / state

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം - പോത്തുകല്ല് സ്‌റ്റേഷന്‍

മോഷണക്കുറ്റം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചെന്ന് യുവാവിന്‍റെ പരാതി

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം
author img

By

Published : Nov 15, 2019, 9:52 PM IST

Updated : Nov 15, 2019, 10:01 PM IST

മലപ്പുറം: മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം. പോത്തുകല്ല് ചളിക്കല്‍ കണ്ടമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി(42)യാണ് പൊലീസ് മർദനം ആരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. പോത്തുകല്ല് സ്‌റ്റേഷന്‍ എസ്.ഐ.യും രണ്ട് പൊലിസുകാരും ചേര്‍ന്ന് മർദിച്ചെന്നാണ് ആരോപണം. മുഖത്തും ചെവിക്കും മാറിമാറി അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തുവെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ പോത്തുകല്ല് പൊലീസ് നിഷേധിച്ചു.

മോഷണക്കേസിൽ കുടുക്കി പൊലീസ് മർദിച്ചെന്ന് ആരോപണം
കഴിഞ്ഞ 12ന് കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലെ അലമാരയില്‍ സഹോദരി സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ പവന്‍റെ സ്വര്‍ണം മോഷണം പോയിരുന്നു. ഇതിൽ സഹോദരി നൽകിയ പരാതിയിൽ പൊലീസ് വീട്ടിലെത്തി അന്വേഷണം നടത്തുകയും സ്റ്റേഷനിലെത്താൻ പൊലീസ് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് സ്റ്റേഷനിൽ എത്തിയപ്പോൾ കുറ്റം സമ്മതിച്ചാല്‍ കേസ് ഒഴിവാക്കി നല്‍കാമെന്ന് പറഞ്ഞ് മർദിച്ചെന്നാണ് പരാതി. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇതിനായി രണ്ടു മണിക്കൂര്‍ മാത്രമാണ് സ്‌റ്റേഷനില്‍ കൃഷ്ണന്‍ കുട്ടിയെ നിര്‍ത്തിയതെന്നും മർദിച്ചിട്ടില്ലെന്നും എസ്.ഐ. അബ്ബാസ് പറഞ്ഞു

Intro:കുറ്റം സമ്മതിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചതായി പരാതി
ചിത്രവിവരണം പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണന്‍ കുട്ടി
്‌നിലമ്പൂര്‍: പോലീസ് മര്‍ദ്ദനം കുറ്റം സമ്മതിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചതായി പരാതി
ചിത്രവിവരണം 16sureshnbr2-പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണന്‍ കുട്ടി
Body:കുറ്റം സമ്മതിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മര്‍ദ്ദിച്ചതായി പരാതി
ചിത്രവിവരണം 16sureshnbr2-പോലീസ് മര്‍ദ്ദിച്ചതായി ആരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കൃഷ്ണന്‍ കുട്ടി
്‌നിലമ്പൂര്‍: പോലീസ് മര്‍ദ്ദനം ആരോപിച്ച് യുവാവ് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പോത്തുകല്ല് ചളിക്കല്‍ കണ്ടമംഗലത്ത് വീട്ടില്‍ കൃഷ്ണന്‍കുട്ടി(42)യാണ് വെള്ളിയാഴ്ച രാവിലെ പോത്തുകല്ല് പോലീസ് സ്‌റ്റേഷന്‍ എസ്.ഐ.യും രണ്ട് പോലിസുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാരോപിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇയാളുടെ മുഖത്തും ചെവിക്കും മാറിമാറി അടിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തുവെന്ന് കൃഷ്ണന്‍ കുട്ടി പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ പോത്തുകല്ല് പോലീസ് നിഷേധിച്ചു.
കഴിഞ്ഞ 12-നാണ് ആരോപണത്തിന് അടിസ്ഥാനമായ സംഭവമുണ്ടായത്. കൃഷ്ണന്‍ കുട്ടിയുടെ വീട്ടിലെ അലമാരയില്‍ സഹോദരി സൂക്ഷിച്ചിരുന്ന രണ്ടേമുക്കാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു. 13-ന് ഇത് സംബന്ധിച്ച് പോത്തുകല്ല് പോലീസ് സ്‌റ്റേഷനില്‍ സഹോദരി പരാതി നല്‍കി. തുടര്‍ന്ന് പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. കൃഷ്ണന്‍ കുട്ടിയോട് ഒരു ഒപ്പിട്ടുകൊടുക്കാന്‍ സ്‌റ്റേഷനിലെത്താന്‍ പോലീസ് ആവശ്യപ്പെട്ടത്രെ. അതനുസരിച്ച് ചെന്നപ്പോഴാണ് മര്‍ദ്ദനം നടത്തിയതെന്നാണ് കൃഷ്ണന്‍ കുട്ടി പറയുന്നത്. മുകളിലെത്തെ നിലയിലേക്ക് മാറ്റി വാതിലടച്ച് മോഷണം നടത്തിയത് നീയല്ലെ എന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. കുറ്റം സമ്മതിച്ചാല്‍ കേസ് ഒഴിവാക്കി നല്‍കാമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തല്ല് കൊണ്ട് ക്ഷീണിച്ച താന്‍ കുറ്റം ഏറ്റതായും കൃഷ്ണന്‍ കുട്ടി പറഞ്ഞു.
എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നും ഇതിനായി രണ്ടു മണിക്കൂര്‍ മാത്രമാണ് സ്‌റ്റേഷനില്‍ കൃഷ്ണന്‍ കുട്ടിയെ വിളിച്ച് നിര്‍ത്തിയതെന്നും മര്‍ദ്ദിച്ചിട്ടില്ലെന്നും എസ്.ഐ. അബ്ബാസ് പറഞ്ഞു.Conclusion:ന്യൂസ് ബ്യൂറോ നിലമ്പൂർ
Last Updated : Nov 15, 2019, 10:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.