മലപ്പുറം: കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തിൽ ടൺ കണക്കിന് അരി പുഴുത്ത് നശിച്ച നിലയിൽ. ലോക് ഡൗൺ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരിയാണ് നശിച്ചത്. സംഭവത്തിൽ മുൻ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ അനാസ്ഥയാണന്നാരോപിച്ച് ഡിവൈഎഫ്ഐ മേഖല കമ്മറ്റി പ്രതിഷേധവുമായി രംഗത്തെത്തി. ലോക് ഡൗൺ കാലത്ത് സ്കൂളുകളിൽ നിന്നും സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്‍റില്‍ നിന്നും എത്തിച്ച ടൺ കണക്കിന് അരിയാണ് പുഴുത്ത് നശിച്ചത്. യഥാസമയം അർഹരായവർക്ക് വിതരണം ചെയ്യാൻ സാധിക്കാതിരുന്നതാണ് ഇതിന് കാരണം.
സ്ഥിരം സമിതി അധ്യക്ഷയുടെ ക്യാബിനിൽ കൂട്ടിയിട്ട അരി ചാക്കുകള്‍ ബന്ധപ്പെട്ട വകുപ്പ് അധികൃതർ തിരിച്ചെടുക്കണമെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടു.