ETV Bharat / state

കൊവിഡില്‍ കുടുങ്ങി കള്ള് ചെത്ത് തൊഴിലാളികളും; വില്‍പ്പന ഇടിഞ്ഞു - പ്രതിരോധ പ്രവര്‍ത്തനം

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കള്ള് വില്‍പ്പന കുറവാണ്. നിയന്ത്രണങ്ങളോടെ കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

Toddy miners trapped  covid  കൊവിഡ്  കള്ള് ചെത്ത് തൊഴിലാളികള്‍  ലോക്ക് ഡൗണ്‍  പ്രതിരോധ പ്രവര്‍ത്തനം  കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍
കൊവിഡില്‍ കുടുങ്ങി കള്ള് ചെത്ത് തൊഴിലാളികളും
author img

By

Published : Jul 28, 2020, 5:03 AM IST

മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാദേശികമായി കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായി കള്ള് ചെത്ത് തൊഴിലാളികള്‍. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കള്ള് വില്‍പ്പന കുറവാണ്. നിയന്ത്രണങ്ങളോടെ കള്ള് ഷാപ്പുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ രോഗവ്യാപനം വര്‍ധിച്ചതോടെ പ്രാദേശികമായി കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍ സ്ഥാപിച്ചത് വീണ്ടും തിരിച്ചടിയായി.

നിലമ്പൂർ നഗരസഭയിലെ ഷാപ്പുകളില്‍ വില്‍പ്പന വലിയ രീതിയില്‍ കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു. ചാലിയാർ പഞ്ചായത്തിലെ എച്ച് ബ്ലോക്കിലുള്ള കള്ളുഷാപ്പിൽ നിലവിൽ എത്തുന്ന 30 ലിറ്റർ ചെത്തു കള്ള് പൂർണ്ണമായി വിൽക്കാൻ കഴിയുന്നില്ല. നിലവില്‍ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഗ്ലാസിലും കപ്പിലും കള്ള് നൽക്കില്ല. ഇതോടെ ഷാപ്പിലേക്ക് ആളുകള്‍ എത്തുന്നത് കുറഞ്ഞെന്നും തൊഴിലാളികള്‍ പറയുന്നു. മാത്രമല്ല സമാന്തരമായി പലപ്രദേശങ്ങളിലും വ്യാജമദ്യ വില്‍പ്പന സജീവമാണ്. വ്യാജ ചാരായ നിര്‍മാണവും പ്രദേശത്ത് നടക്കുന്നതായും തൊഴിലാളികള്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.