മലപ്പുറം: മാധ്യമപ്രവര്‍ത്തകന്‍ കെ.പി.എം റിയാസിനെ പൊലീസ് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതികാര നടപടിയുമായി തിരൂര്‍ സി.ഐ. ടി.പി ഫര്‍സാദ്. കൊവിഡ് മാനദണ്ഡം ലംഘിച്ചു എന്ന് കാണിച്ച് റിയാസ് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരെ കേസെടുത്തു.
കൂടുല്‍ വായനക്ക്:- 'നീ ഏത് മറ്റവൻ ആയാലും ഞാൻ സി.ഐ ഫര്‍സാദ്'; മലപ്പുറത്ത് മാധ്യമ പ്രവര്‍ത്തകന് ക്രൂര മര്‍ദനം
ക്രൂരമര്‍ദനത്തിനിരയായ റിയാസ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മര്‍ദനത്തിന്‍റെ സി.സി.ടി.വി ദൃശ്യം ഉള്‍പ്പെടെ പുറത്തുവന്നതോടെ തിരൂര്‍ സി.ഐക്കെതിരെ വകുപ്പുതല നടപടിക്കുള്ള സാധ്യതയുണ്ട്. ഇത് മുന്നില്‍ കണ്ടാണ് കേസ് അടക്കമുള്ള പ്രതികാര നടപടിയെന്നാണ് ആരോപണം.
പത്രപ്രവര്‍ത്തക യുണിയന്‍ സംസ്ഥാന കമ്മിറ്റി ഡി.ജി.പിക്കു നേരിട്ടും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന് പുറമെ മലപ്പുറം ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനെ കണ്ടും വിഷയത്തിന്റെ ഗൗരവം അറിയിച്ചിരുന്നു.
ഇന്ന് റിയാസിന്‍റെ മൊഴിയെടുത്തതിനു ശേഷം സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കുക. വ്യാഴാഴ്ച വ്യാഴാഴ്ച വൈകിട്ട് 4.45ഓടെയാണ് കെ.പി.എം റിയാസിനെയും സുഹൃത്തിനെയും പുതുപ്പള്ളി കനാല്‍ പാലം പള്ളിക്ക് സമീപം തിരൂര്‍ സി.ഐ ടി.പി. ഫര്‍സാദ് ലാത്തി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചത്.