ETV Bharat / state

തിരൂർ സഹകരണ കാർഷിക വികസന ബാങ്കിൽ ഇന്‍റവ്യൂ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ - ഡിവൈഎഫ്ഐ

ലക്ഷങ്ങൾ കോഴ വാങ്ങിയും ബാങ്ക് ഡയറക്ടർമാരുടെ ബന്ധുക്കൾക്കും നിയമനം നൽകുന്നെന്നാരോപിച്ച് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചു

സഹകരണ കാർഷിക വികസന ബാങ്കിൽ ഇന്‍റവ്യൂ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ
author img

By

Published : Jul 17, 2019, 10:58 AM IST

Updated : Jul 17, 2019, 3:05 PM IST

മലപ്പുറം: സ്വന്തക്കാരെ മുൻകൂട്ടി നിശ്ചയിച്ച് പ്യൂൺ തസ്തികയിലേക്ക് അഭിമുഖ പ്രഹസനം നടത്തുന്നുവെന്ന് ആരോപിച്ച് തിരൂർ സഹകരണ കാർഷിക വികസന ബാങ്കിന്‍റെ ഇൻറർവ്യൂ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. തുടർന്ന് മലപ്പുറം ജോയിന്‍റ് രജിസ്ട്രാർ ഇന്‍റർവ്യൂ റദ്ദാക്കി. ലക്ഷങ്ങൾ കോഴ വാങ്ങിയും ബാങ്ക് ഡയറക്ടർമാരുടെ ബന്ധുക്കൾക്ക് നിയമനം നൽകാൻ തീരുമാനിച്ച ശേഷം ഇന്‍റർവ്യൂ പ്രഹസനം നടത്തുന്നുവെന്ന ഉദ്യോഗാർഥികളുടെ പരാതികളെ തുടർന്നാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചത്.

തിരൂർ സഹകരണ കാർഷിക വികസന ബാങ്കിൽ ഇന്‍റവ്യൂ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ

മൂന്ന് പ്യൂൺ നിയമനത്തിനായി നൂറിലേറെ ഉദ്യോഗാർഥികളെയാണ് ചൊവ്വാഴ്ച ബാങ്ക് ഓഫീസിലേക്ക് ഇന്‍റർവ്യൂവിന് ക്ഷണിച്ചത്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗാർഥികൾ തലേ ദിവസം തന്നെ തിരൂരിലെത്തിയിരുന്നു. എന്നാൽ കോഴ വാങ്ങിയും ഡയറക്ടർമാരുടെ ബന്ധുക്കളെയടക്കമുള്ളവരെ നിയമിക്കാൻ തീരുമാനിച്ചതായി ആരോപിച്ച് ഒരു ഉദ്യോഗാർഥി മലപ്പുറം സഹകരണ ജോയിന്‍റ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് വ്യക്തമായതിനെ തുടർന്നാണ് ഇന്‍റവ്യൂ റദ്ദാക്കാൻ ഉത്തരവിട്ടത്. എന്നാൽ ഈ ഉത്തരവ് അംഗീകരിക്കാൻ ബാങ്ക് ഭരണസമിതി തയാറാവാതെ ഇന്‍റർവ്യൂവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ബാങ്കിലേക്ക് മാർച്ച് നടത്തുകയും ബാങ്ക് ഉപരോധിക്കുകയും ചെയ്തത്. തുടർന്ന് തിരൂർ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി സമരക്കാരുമായും ചർച്ച നടത്തുകയും ഇന്‍റർവ്യൂ റദ്ദാക്കിയതായ ഉത്തരവ് നടപ്പാക്കിയതായി ഉദ്യോഗാർഥികളയും സമരക്കാരെയും അറിയിച്ചു. ഉപരോധസമരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ ഉദ്ഘാടനം ചെയ്തു. സി ഒ ബാബുരാജ്, കെ പി ഷാജിത്ത് എന്നിവർ സംസാരിച്ചു. ഉപരോധസമരത്തിന് പി സുമിത്ത്, എം മിർഷാദ്, ജാഫർ, കെ നൗഫൽ, എന്നിവർ നേതൃത്വം നൽകി.

Intro:സ്വന്തക്കാരെ മുൻകൂട്ടി നിശ്ചയിച്ച് പ്യൂൺ തസ്തികയിലേക്ക് അഭിമുഖപ്രഹസനം നടത്തുന്ന തിരൂർ സഹകരണ കാർഷിക വികസന ബാങ്കിൽ ഇൻറർവ്യൂ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞു.  തുടർന്ന് മലപ്പുറം ജോയിന്റ് രജിസ്ട്രാർ ഇൻറർവ്യൂ റദ്ദാക്കി.
Body:തിരൂർ സഹകരണ കാർഷിക വികസന ബാങ്കിൽ ഇൻറർവ്യൂ ഡി വൈ എഫ് ഐ പ്രവർത്തകർ തടഞ്ഞുConclusion:ലക്ഷങ്ങൾ കോഴ വാങ്ങിയും ബാങ്ക് ഡയറക്ടർമാരുടെ ബന്ധുക്കൾക്കും നിയമനം നൽകാൻ തീരുമാനിച്ച ശേഷം ഇൻറർവ്യു പ്രഹസനം നടത്തുന്നുവെന്ന ഉദ്യോഗാർത്ഥികളുടെ പരാതികളെ തുടർന്നാണ് ഡിവൈഎഫ്ഐ തിരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് ഉപരോധിച്ചത്. 3 പ്യൂൺ നിയമനത്തിനായി നൂറിലേറെ ഉദ്യോഗാർത്ഥികളെയാണ് ചൊവ്വാഴ്ച ബാങ്ക് ഓഫീസിലേക്ക് ഇൻറർവ്യൂവിന് ക്ഷണിച്ചത്. പാലക്കാട്, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ ഉദ്യോഗാർത്ഥികൾ തലേ ദിവസം തന്നെ തിരൂരിലെത്തിയിരുന്നു. എന്നാൽ കോഴ വാങ്ങിയും ഡയറക്ടർമാരുടെ ബന്ധുക്കളെയടക്കമുള്ളവരെ നിയമിക്കാൻ തീരുമാനിച്ചതായി ആരോപിച്ച് ഒരു ഉദ്യോഗാർത്ഥി മലപ്പുറം സഹകരണ ജോയിൻറ് രജിസ്ട്രാർക്ക് പരാതി നൽകിയിരുന്നു. ഇതിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പ്രാഥമിക പരിശോധയിൽ ക്രമക്കേടുകൾ ഉണ്ടെന്ന് വ്യക്തമായതിനെ തുടർന്ന് ഇൻറർവ്യൂ റദ്ദാക്കി ഉത്തരവിട്ടു. എന്നാൽ ഈ ഉത്തരവ് അംഗീകരിക്കാൻ ബാങ്ക് ഭരണസമിതി തയ്യാറാവാതെ ഇൻറർവ്യൂവുമായി മുന്നോട്ട് പോകാൻ തീരുമാനിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകർ ബാങ്കിലേക്ക് മാർച്ച് ചെയ്യുകയും ബാങ്ക് ഉപരോധിക്കുകയും ചെയ്തത്. തുടർന്ന് തിരൂർ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി സമരക്കാരുമായും ഡിവൈഎഫ്ഐ പ്രവർത്തകരുമായും ചർച്ച നടത്തുകയും ഇൻറർവ്യൂ റദ്ദാക്കിയതായ ജോയിൻറ് രജിസ്ട്രാറുടെ ഉത്തരവ് നടപ്പാക്കിയതായി ഉദ്യോഗാർത്ഥികളയും സമരക്കാരെയും അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിച്ചത്. ഉപരോധസമരം ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി മുനീർ ഉദ്ഘാടനം ചെയ്തു. സി ഒ ബാബുരാജ്, കെ പി ഷാജിത്ത് എന്നിവർ സംസാരിച്ചു. ഉപരോധസമരത്തിന് പി സുമിത്ത്, എം മിർഷാദ്, ജാഫർ, കെ നൗഫൽ, എന്നിവർ നേതൃത്വം നൽകി.
Last Updated : Jul 17, 2019, 3:05 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.