ETV Bharat / state

സമയോചിത ഇടപെടല്‍ കരിപ്പൂര്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചു: ഹര്‍ദീപ് സിങ് പുരി

രണ്ടാം ലാന്‍ഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നതെന്നും കനത്ത മഴയില്‍ റണ്‍വേ കാണാനായില്ലെന്നും വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി

ഹര്‍ദീപ് സിങ് പുരി വാര്‍ത്ത  കരിപ്പൂര്‍ ദുരന്തം വാര്‍ത്ത  hardeep singh puri news  karipur tragedy news
ഹര്‍ദീപ് സിങ് പുരി
author img

By

Published : Aug 8, 2020, 4:44 PM IST

Updated : Aug 8, 2020, 4:59 PM IST

  • മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷവും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷവും ഇടക്കാല ആശ്വാസം
  • ബ്ലാക്ക് ബോക്‌സും കോക്‌പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തി
  • അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു
  • സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചു

ന്യൂഡല്‍ഹി: കരിപ്പൂരില്‍ സമയോചിതമായ ഇടപെടല്‍ ദുരന്തത്തിന്‍റെ വ്യാപ്‌തി കുറച്ചതായി വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി. വിമാനത്താവള അധികൃതരും ഭരണകൂടവും നാട്ടുകാരും കൃത്യമായി ഇടപെട്ടു. ദുരന്തത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നു. അപകടത്തില്‍പെട്ടവര്‍ക്ക് ഇടക്കാല ആശ്വാസമായി ധനസഹായം നല്‍കും. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 10 ലക്ഷം രൂപയും സാരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. നിസാര പരിക്കുള്ളവര്‍ക്ക് 50,000 രൂപ നല്‍കും. അപകടത്തില്‍ 18 പേരാണ് മരിച്ചത്. 149 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 23 പേര്‍ ആശുപത്രി വിട്ടു.

രണ്ടാം ലാന്‍ഡിംഗിനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. കനത്ത മഴയില്‍ റണ്‍വേ കാണാനായില്ല. അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. പരമാവധി തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വിമാനത്തിന്‍റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കോക്‌പിറ്റ് വോയ്‌സ് റെക്കോഡറും കണ്ടെത്തി. പരിചയസമ്പന്നനായ പൈലറ്റായിരുന്നു വിമാനം ഓടിച്ചത്. അന്വേഷണം ഇന്നലെ രാത്രി തന്നെ ആരംഭിച്ചു. ആദ്യ സംഘം രാത്രി രണ്ട് മണിക്ക് തന്നെ എത്തി. രണ്ടാം സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അപകട കാരണം കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമമാണ് നടക്കുന്നതെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി.

പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി സംഭവം നടന്നയുടന്‍ സംസാരിച്ചു. കേന്ദ്രസര്‍ക്കാരും സംസ്ഥാനസര്‍‌ക്കാരും സംഭവത്തില്‍ ഒരേ മനസോടെയാണ് പ്രവര്‍ത്തിക്കുന്നത്. റണ്‍വേ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. ഊഹാപോഹങ്ങള്‍ക്കുള്ള സമയമല്ല. അന്വേഷണ സംഘം ആദ്യമെത്തട്ടെയന്ന് കരുതിയാണ് താന്‍ യാത്ര വൈകിപ്പിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഹര്‍ദീപ് സിങ് പുരി വാര്‍ത്ത  കരിപ്പൂര്‍ ദുരന്തം വാര്‍ത്ത  hardeep singh puri news  karipur tragedy news
വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി ദുരന്ത മേഖലയില്‍ സന്ദര്‍ശനം നടത്തുന്നു.

Last Updated : Aug 8, 2020, 4:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.