ETV Bharat / state

തുഞ്ചൻ പറമ്പിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു

പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ച വിദ്യാരംഭത്തില്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ എത്തിയത്. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലും പ്രശസ്തരുടെ സാന്നിധ്യത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിച്ചു.

author img

By

Published : Oct 8, 2019, 12:44 PM IST

Updated : Oct 8, 2019, 4:35 PM IST

തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം കുറിക്കാൻ കുരുന്നുകളെത്തി

മലപ്പുറം: വിജയദശമി നാളില്‍ അറിവിന്‍റെ ആദ്യാക്ഷരം നുകരാൻ മലയാള ഭാഷാപിതാവിന്‍റെ മണ്ണിൽ ആയിരക്കണക്കിന്‌ കുരുന്നുകളെത്തി. പുലർച്ചെ അഞ്ച് മണി മുതലാണ് തുഞ്ചൻപറമ്പിൽ കുട്ടികളുടെ എഴുത്തിനിരുത്തൽ ആരംഭിച്ചത്. വിദ്യാരംഭം കുറിക്കുന്നവർക്ക് പ്രമാണ പത്രികയും അക്ഷര കാർഡും നൽകി. തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിലെ കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പ്രദേഷ് പണിക്കർ, പി. സി. സത്യനാരായണൻ എന്നിവരാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നത്.

തുഞ്ചൻ പറമ്പിൽ ആയിരങ്ങൾ ആദ്യാക്ഷരം കുറിച്ചു
സാഹിത്യകാരന്മാരായ ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ. ഗോപി, പൂനൂർ കെ. കരുണാകരൻ, കാനേഷ് പൂനൂർ, കെ.എസ്. വെങ്കിടാചലം, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. കെ. ശ്രീകുമാർ, കടങ്ങോട് പ്രഭാകരൻ, പി. ആർ. നാഥൻ, ആനന്ദ് കാവാലം, ഡോ. രാധാമണി അയിങ്കലത്ത്, ഡോ. പി. ഉഷ, ഡോ. രജനി സുബോധ്, കെ. എക്സ്. ആന്‍റോ, കെ. പി. സുധീര, ഡോ. പി.കെ. രാധാമണി, ഐസക് ഈപ്പൻ, മണമ്പൂർ രാജൻബാബു, ഗിരിജ പി പാതേക്കര എന്നിവർ സരസ്വതി മണ്ഡപത്തിൽ കുട്ടികളെ ഹരിശ്രീ കുറിപ്പിച്ചു. സാഹിത്യകാരന്മാർ തങ്ങളുടെ പുതിയ കവിതകളും ചടങ്ങിൽ അവതരിപ്പിച്ചു.

Intro:ഭാഷാ പിതാവിന്റെ മണ്ണായ തിരൂർ തുഞ്ചൻ പറമ്പിൽ ആദ്യാക്ഷരം കുറിക്കാൻ ആയിരകണക്കിന് കുരുന്നുകൾ എത്തി.പുലർച്ചെ 5 മണിയോടെ ആരംഭിച്ച എഴുത്തിനിരുത്തൽ .പുരോഗമിക്കുന്നുBody:ഭാഷാ പിതാവിന്റെ മണ്ണിൽ അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരകണക്കിന് കുരുന്നുകൾ എത്തി.പുലർച്ചെ 5 മണിയോടെ ആരംഭിച്ച എഴുത്തിനിരുത്തൽ പുരോഗമിക്കുന്നു. രണ്ട് ഭാഗങ്ങളിലായാണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്.കൃഷ്ണശില മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും സരസ്വതി മണ്ഡപത്തിൽ സാഹിത്യകാരൻ മാരുമാണ് കുട്ടികൾക്ക് ഹരിശ്രി കുറിച്ചുകൊടുക്കുന്നത്. ആലങ്കോട് ലീലാകൃഷണൻ, മണമ്പൂർ രാജൻ ബാബു. കെ.പി രാമനുണ്ണി , മാധവൻ പുറച്ചേരി, പി.കെ ഗോപി തുടങ്ങി നിരവധി പ്രമുഖർ ചടങ്ങിന് എത്തിയിട്ടുണ്ട്. എം.ടി വാസുദേവൻ നായർ അൽപ്പ സമയത്തിനകം ആദ്യാക്ഷരം പകരാൻ തുഞ്ചൻ പറമ്പിലെത്തുംConclusion:
Last Updated : Oct 8, 2019, 4:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.