മലപ്പുറം: കവളപ്പാറ ദുരന്തത്തിന് ഇന്ന് മൂന്ന് വർഷം. 2019 ഓഗസ്‌റ്റ് 8നാണ് കവളപ്പാറയെ കവർന്നെടുത്ത ഉരുൾപൊട്ടിയത്. കവളപ്പാറ മുത്തപ്പന്‍ കുന്നിൽനിന്ന് പൊട്ടിയൊലിച്ചെത്തിയ ഉരുള്‍പൊട്ടലില്‍ നഷ്‌ടമായത് 59 ജീവനാണ്.
ആഴ്‌ച കൾ നീണ്ട തെരച്ചിലിനൊടുവിൽ കണ്ടെടുത്തത് 48 മൃതദേഹങ്ങളാണ്. 11 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണ്. പ്രളയത്തില്‍ ഇത്രയേറെ പേരുടെ ജീവന്‍ ഒന്നിച്ച് എടുത്ത ദുരന്തവും സംസ്ഥാനത്ത് ആദ്യമായിരുന്നു.
ദുരന്തഭൂമിയായ കവളപ്പാറ മുത്തപ്പന്‍കുന്നിന്‍റെ താഴ്ഭാഗം ഇപ്പോള്‍ വിജനമാണ്. മൂന്ന് വര്‍ഷം മുമ്പത്തെ ആദിവസം ഓർക്കുമ്പോൾ തന്നെ കവളപ്പാറക്കാരുടെ നെഞ്ചൊന്ന് വിങ്ങും. അന്ന് രാത്രി, മുത്തപ്പന്‍ കുന്നിൽനിന്ന് അത്യുച്ചത്തിലുള്ള ശബ്‌ദം കേട്ടാണ് താഴ്വാരത്ത് താമസിക്കുന്നവർ കുന്നില്‍ മുകളിലേക്ക് നോക്കുന്നത്.
കുത്തിയൊലിച്ചെത്തിയ കല്ലിനും മണ്ണിനും ഒപ്പം വീടും വീട്ടുകരണങ്ങളും വന്‍ മരങ്ങളും വളര്‍ത്തു മൃങ്ങളും കടപുഴകുന്നതാണ് കണ്ടത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഉരുളെടുത്തിട്ടുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞത് ഏറെ സമയം കഴിഞ്ഞാണ്. പ്രതികൂല കാലവസ്ഥയെ പോലും വകവെക്കാതെ ഉറ്റവർക്കായി തെരച്ചിൽ നടത്തിയിട്ടും നിരാശമത്രമാണ് അവര്‍ക്ക് ലഭിച്ചത്.
21 ദിവസമാണ് തെരച്ചിൽ നടത്തിയത്. എന്നിട്ടും ഇതുവരെ 11 പേരുടെ മൃതദേഹം കണ്ടെത്തിയിട്ടില്ല. ഒരു കൂട്ടം മുനഷ്യരുടെ സ്‌നോഹ വായ്‌പ മാത്രമാണ് കവളപ്പാറക്കാര്‍ക്ക് ആശ്വാസം പകര്‍ന്നത്.
ആദ്യ ഘട്ടത്തില്‍ വേഗത കുറഞ്ഞ പുനരധിവാസത്തിന് പിന്നീട് വേഗത കൂടിയെങ്കിലും പട്ടിക വര്‍ഗ വിഭാഗത്തിലെ മുപ്പത്തി രണ്ട് കുടുംബങ്ങള്‍ ഇപ്പോഴും ദുരന്തത്തിന്‍റെ ഇരയായി കഴിയുകയാണ്. കവളപ്പാറയിലും സമീപ പ്രദേശങ്ങളിലുമായി ദുരന്തത്തിനിരയായവര്‍ക്ക് സര്‍ക്കാര്‍ ധനസഹായ വിതരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. വീട് നഷ്‌ടപ്പെട്ടവര്‍ക്ക് നാല് ലക്ഷവും വീടും സ്ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ ധനസഹായം നല്‍കി.
അടിയന്തര സഹായം എല്ലാ ദുരന്ത ബാധിതര്‍ക്കും ലഭ്യമാക്കി. വിവിധ സന്നദ്ധ സംഘടനകളും വ്യക്തികളും സഹയാവുമായി എത്തിയതോടെ മിക്ക കുടുംബങ്ങള്‍ക്കും വീടായി. ഭൂദാനത്ത് അറുപത്തിരണ്ട് വീടുകളുള്ള പുനരധിവാസ വില്ലേജും ഞെട്ടികുളത്ത് ഇരുപത്തിനാല് വീടുകളുള്ള മറ്റൊരു വില്ലേജും പോത്തുകല്ലിൽ നിരവധി വീടുകളും കവളപ്പാറ, പാതാര്‍ ദുരന്ത ബാധിതര്‍ക്കായി ഉയര്‍ന്നു. നിലമ്പൂര്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ വേറെയും.
എന്നാല്‍ പോത്തുകല്ല് ഓഡിറ്റോറിയത്തിലെ ക്യാമ്പില്‍ മൂന്ന് വര്‍ഷമായി കഴിയുന്ന പതിനാല് കുടുംബങ്ങളാണ് ഇന്നും ദുരന്തത്തിന്‍റെ നേര്‍ക്കാഴ്‌ചയായി നിലനില്‍ക്കുന്നത്.