ETV Bharat / state

മലപ്പുറത്ത് മൂന്ന് പൊലീസ് സബ് ‌ഡിവിഷനുകള്‍ കൂടി; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു

നിലവിലുള്ള മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ പൊലീസ് സബ് ഡിവിഷനുകളെ വിഭജിച്ചാണ് പുതുതായി കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍ സബ് ഡിവിഷനുകള്‍ രൂപീകരിച്ചത്

author img

By

Published : Feb 19, 2021, 4:06 AM IST

പൊലീസ് സബ്‌ഡിവിഷന്‍ ഉദ്‌ഘാടനം വാര്‍ത്ത  മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു വാര്‍ത്ത  inauguration of police subdivision news  chief minister inaugurated function news
പൊലീസ് സബ് ‌ഡിവിഷന്‍ ഉദ്‌ഘാടനം

മലപ്പുറം: കേരളത്തിലെ ക്രമസമാധാന പരിപാലന ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് പുതിയ സബ് ഡിവിഷന്‍ ഓഫീസുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പുതിയ മൂന്ന് പൊലീസ് സബ് ഡിവിഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ നടപടിയിലൂടെ ഓരോ സബ് ഡിവിഷനുകളുടെയും കീഴിലുള്ള പൊലീസ് സ്റ്റേഷനുകളുടെ എണ്ണം കുറയുകയും ഡി.വൈ.എസ്.പി തലത്തിലുള്ള ഏകോപനവും നിരീക്ഷണവും വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍ എന്നീ പുതിയ സബ് ഡിവിഷനുകളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. നിലവിലുള്ള മൂന്ന് പൊലീസ് സബ് ഡിവിഷനുകളായ മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍ എന്നിവയെ വിഭജിച്ചാണ് പുതിയ സബ് ഡിവിഷനുകള്‍ രൂപീകരിച്ചത്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ, ഉത്തരമേഖലാ ഐജി അശോക് യാദവ്, തൃശൂര്‍ റേഞ്ച് ഡി.ഐ.ജി അക്ബര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ എം.എസ്.പി ക്യാമ്പിന് സമീപം പഴയ എസ്.പി ഓഫീസ് നവീകരിച്ചാണ് സബ് ഡിവിഷന്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍റെ ഭാഗമായ നിലമ്പൂര്‍ ഉള്‍പ്പെടുന്ന പുതിയ സബ് ഡിവിഷനില്‍ വണ്ടൂര്‍, നിലമ്പൂര്‍, എടക്കര സര്‍ക്കിളുകള്‍ ഉള്‍പ്പെടും. വണ്ടൂരിന് കീഴിലെ വണ്ടൂര്‍, കാളികാവ്, എടവണ്ണ സ്റ്റേഷനുകള്‍, നിലമ്പൂരിന് കീഴിലെ നിലമ്പൂര്‍, പോത്തുകല്ല് സ്റ്റേഷനുകള്‍, എടക്കരക്ക് കീഴിലെ എടക്കര, വഴിക്കടവ് പൊലീസ് സ്റ്റേഷനുകള്‍ ഉള്‍പ്പെടുന്നതാണ് നിലമ്പൂര്‍ സബ് ഡിവിഷന്‍. നിലമ്പൂരില്‍ നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി സബ് ഡിവിഷനല്‍ പൊലീസ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ടി.വി ഇബ്രാഹിം എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്‌തു. താനൂര്‍ സബ് ഡിവിഷനല്‍ പൊലീസ് ഓഫീസിന്‍റെയും പൊലീസ് കണ്‍ട്രോള്‍ റൂമിന്‍റെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. താനൂര്‍, പരപ്പനങ്ങാടി, തിരൂരങ്ങാടി, കാടാമ്പുഴ, കല്‍പ്പകഞ്ചേരി എന്നീ സ്റ്റേഷനുകളുടെ മേല്‍നോട്ടം ഇനി മുതല്‍ താനൂര്‍ ഡിവൈഎസ്‌പിക്കാകും. പഴയ സര്‍ക്കിള്‍ ഓഫീസ് നവീകരിച്ചാണ് ഡി.വൈ.എസ്.പി ഓഫീസും, കണ്‍ട്രോള്‍ റൂമും ഒരുക്കിയിട്ടുള്ളത്. കണ്‍ട്രോള്‍ റൂമില്‍ ഒരു സി.ഐ, മൂന്ന് എസ.‌ഐ, രണ്ട് എ.എസ്‌ഐ, 27 സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ എന്നിവരുടെ സേവനവും ലഭ്യമാകും.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.