ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗയെ വധിക്കുമെന്ന് ഭീഷണി കത്ത്. സംഭവത്തിൽ പെരിന്തൽമണ്ണ പൊലീസ് അന്വേഷണം തുടങ്ങി.ശബരിമലയിൽ ദർശനം നടത്തിയ കനകദുർഗ താമസിക്കുന്ന ഹോസ്റ്റലിലേക്കാണ് ഭീഷണിക്കത്ത് വന്നത്.
ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും പാര്‍ലമെന്‍റ് ഇലക്ഷന് ശേഷം വധിക്കുമെന്നാണ് കത്തില്‍ പറയുന്നത്. ഇല്ലെങ്കില്‍ കോടിക്കണക്കിന് വിശ്വാസികള്‍ വിഡ്ഢികളാകും. ഇവരെപ്പോലുള്ളവരെ സമൂഹത്തിന് ആവശ്യമില്ല. പുതുതലമുറയേക്കൂടി ഇവര്‍ നശിപ്പിക്കും. ഇക്കാര്യം ഒരു രഹസ്യകേന്ദ്രത്തില്‍ നടത്തിയ ഗൂഢാലോചനയില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ വിവരമാണെന്നും കത്തില്‍ പറയുന്നു.