മലപ്പുറം: വണ്ടൂർ നടുവത്ത് ഈശ്വരമംഗലം ശിവ ക്ഷേത്രത്തിൽ മോഷണം. ഒരു ഭണ്ഡാരവുമായി മോഷ്ടാവ് കടന്നുകളഞ്ഞു. 20,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഭണ്ഡാരങ്ങളുടെ പൂട്ടുപൊളിച്ചാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യത്തിൽ വ്യക്തമാണ്.
വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ജീവനക്കാർ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിഞ്ഞത്. ലോക്‌ഡൗണിന് ശേഷം ജൂലൈ 11നാണ് ക്ഷേത്രം തുറന്നത്. എല്ലാമാസവും ഒന്നാം തിയതിയാണ് ഭണ്ഡാരം തുറക്കാറുള്ളത്.
ക്ഷേത്രഭാരവാഹികൾ വണ്ടൂർ പൊലീസിനെ വിവരമറിയിച്ചു. വണ്ടൂർ സി.ഐ, മലപ്പുറത്തുനിന്ന് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ധര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ക്ഷേത്ര കമ്മിറ്റിയുടെ പരാതി പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: മാനസ വധം ; മൃതദേഹം കളമശേരിയിലെത്തിച്ച് പോസ്‌റ്റ് മോർട്ടം നടത്തും