ETV Bharat / state

മോഷണക്കേസ് പ്രതി പിടിയിൽ - മോഷണക്കേസ് പ്രതി പിടിയിൽ

ചങ്ങരംകുളം, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്

theft accused arrested  theft accused arrested Kalpakancherry  മോഷണക്കേസ് പ്രതി പിടിയിൽ  കമ്പ്യൂട്ടർ മോഷണം പ്രതി
പ്രതി
author img

By

Published : Sep 22, 2020, 4:15 PM IST

മലപ്പുറം: നിരവധി മോഷണ കേസുകളിൽ പ്രതിയായ പുത്തനത്താണി സ്വദേശി പൊലീസ് പിടിയിൽ. കുന്നത്ത് വളപ്പിൽ ഷമീറാണ് കൽപകഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. തിരൂർ ഗൾഫ് മാർക്കറ്റിൽ നിന്നും മോഷ്‌ടിച്ച ലാപ്‌ടോപ് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷമീർ പിടിയിലായത്. പുത്തനത്താണിയിലുള്ള കടയിൽ നിന്നും ഇയാൾ ഇരുപതോളം കമ്പ്യൂട്ടറുകൾ മോഷ്‌ടിച്ചിരുന്നു.

കൽപകഞ്ചേരി സിഐ എം. മുഹമ്മദ് ഹനീഫക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ചങ്ങരംകുളം, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങി വിവിധ സ്ഥലങ്ങളിൽ ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. വണ്ടൂരിലെ അക്ഷയ സെന്‍റർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ റിമാൻഡിലായിരുന്നു ഷമീർ. രണ്ട് ദിവസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.