ETV Bharat / state

വളാഞ്ചേരി വിദ്യാർഥിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

author img

By

Published : Jun 2, 2020, 4:36 PM IST

Updated : Jun 2, 2020, 7:25 PM IST

മലപ്പുറം ഇരിമ്പിളിയത്ത് പതിനാല് വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. വിവിധ വിദ്യാർഥി സംഘടനകളും, യുവജന സംഘടനകളും ഡി.ഡി.ഇ ഓഫീസിലേക്കും കലക്‌ടറേറ്റിലേക്കും മാർച്ച് നടത്തി.

malappuram  valanchery  suicide of a Valancheri student  വളാഞ്ചേരി വിദ്യാർഥിനിയുടെ ആത്മഹത്യ  പ്രതിഷേധം ശക്തമാകുന്നു
വളാഞ്ചേരി വിദ്യാർഥിനിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം: വളാഞ്ചേരിയിൽ ഓൺലൈൻ ക്ലാസിൽ‌ പങ്കെടുക്കാൻ കഴിയാത്തതിൽ മനം നൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം. ഓൺലൈൻ ക്ളാസുകളിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി സംഘടനകളും, യുവജന സംഘടനകളും ഡി.ഡി.ഇ ഓഫീസിലേക്കും കലക്‌ടറേറ്റിലേക്കും മാർച്ച് നടത്തി.

വളാഞ്ചേരി വിദ്യാർഥിയുടെ ആത്മഹത്യ; പ്രതിഷേധം ശക്തമാകുന്നു

മലപ്പുറം ഇരിമ്പിളിയത്ത് പതിനാല് വയസുകാരിയെ ഇന്നലെ വൈകുന്നേരത്തോടെയാണ് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനോട് ചേർന്ന ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്താണ് മൃതദേഹം കണ്ടത്തിയത്. ദേവിക ആത്മഹത്യ ചെയ്തത് ഓൺലൈൻ ക്ലാസില്‍ പങ്കെടുക്കാൻ പറ്റാത്തതിൽ മനംനൊന്താണന്ന് രക്ഷിതാക്കൾ പറയുന്നു. ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ വിഷമം ദേവിക പങ്കുവെച്ചിരുന്നതാതായി രക്ഷിതാക്കൾ പറഞ്ഞു. അതേസമയം വിദ്യാർഥിയുടെ ആത്മഹത്യ കുറിപ്പ് പരിശോധിച്ചു വരികയാണെന്നും പ്രാഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്നാണ് വ്യക്തമായതായും മലപ്പുറം എസ്‌ പി പറഞ്ഞു.

Last Updated : Jun 2, 2020, 7:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.