മലപ്പുറം: പാതിരിപ്പാടം -പൂക്കോട്ടുമണ്ണ ലിങ്ക് റോഡ് തകര്‍ന്നതോടെ ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമായി. പാലുണ്ട-മുണ്ടേരി, ചുങ്കത്തറ- പൂക്കോട്ടുമണ്ണ എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റോഡാണിത്. കഴിഞ്ഞ മഴക്കാലത്തിന് മുമ്പ് റോഡിന്‍റെ പകുതിയോളം ടാറിങ്ങ് നടത്തിയിരുന്നു. എന്നാൽ ഓഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ടാറിങ്ങ് നടത്തിയ പാതിരിപ്പാടത്തു നിന്ന് പൂക്കോട്ടുമണ്ണയിലേക്ക് പ്രവേശിക്കുന്ന ഒലിച്ചുപോയി. നാളിതുവരെയായിട്ടും തകര്‍ന്നു പോയ ഭാഗം നന്നാക്കാന്‍ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പാതിരിപ്പാടം, പൂക്കോട്ടുമണ്ണ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന റോഡാണിത്. കൂടാതെ എഫ്.സി.ഐയുടെ അരി ഗോഡൗണും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. റേഷന്‍ കടകളിലേക്ക് അരി കയറ്റി വരുന്ന ലോറികള്‍ കുഴിയില്‍ പെട്ട് അരിച്ചാക്ക് പല പ്രവശ്യം ചളിയില്‍ വീണിട്ടുണ്ട്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.