മലപ്പുറം: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമയായിട്ട് ഇന്നേക്ക് 11 വർഷം. 2009 ഓഗസ്റ്റ് ഒന്നിനാണ് അദ്ദേഹം അന്തരിച്ചത്. മൂന്നര പതിറ്റാണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷനും മതപണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ. ആർക്കും ഏത് സമയത്തും കയറിച്ചെല്ലാവുന്ന ഒരിടമായിരുന്നു പാണക്കാട് കൊടപ്പനക്കൽ തറവാട്. രാഷ്ട്രീയവും സാമൂഹികവും അടക്കം എല്ലാ കാര്യങ്ങളുടേയും അന്തിമ തീരുമാനം പാണക്കാടായിരുന്നു. തങ്ങൾ ഒരു തീരുമാനമെടുത്താൽ മറിച്ചൊരു തീരുമാനം ആർക്കും ഇല്ലായിരുന്നു. അതിന് യുഡിഎഫിൽ പോലും ഒരു അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ബാബരി മസ്‌ജിദ് തകർത്തപ്പോഴും പെരിന്തൽമണ്ണയില്‍ ക്ഷേത്രം തകർത്തപ്പോഴും സമൂഹത്തെ ശാന്തമാക്കി നിർത്തിയത് തങ്ങളുടെ വാക്കുകളായിരുന്നു. തങ്ങളുടെ വിയോഗം മുസ്ലിം ലീഗിനെയും കേരളത്തെയും സംബന്ധിച്ചിടത്തോളം ഇന്നും ഒരു തീരാനഷ്‌ടമാണ്. പാവപ്പെട്ടവർക്കുള്ള വീട് നിർമാണത്തിന് വേണ്ടി അദ്ദേഹം തുടക്കം കുറിച്ച ബൈത്തുറഹ്മ പദ്ധതിയിലൂടെ ഇന്ന് ഏകദേശം ആയിരത്തിലധികം പേർക്ക് വീട് ലഭിച്ചുകഴിഞ്ഞു.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഓർമയായിട്ട് 11 വർഷം
മൂന്നര പതിറ്റാണ്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷനും മതപണ്ഡിതനും സാമൂഹ്യപ്രവർത്തകനുമായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ.