മലപ്പുറം: കൊളത്തൂർ/ പെരിന്തൽമണ്ണ - വളാഞ്ചേരി സംസ്ഥാന പാതയിൽ വെങ്ങാട് പഞ്ചായത്തുപടിയിലെ ജുമുഅ മസ്ജിദിനു മുന്നിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. എതിരെ വന്ന കാറിന് സൈഡ് നൽകുന്നതിനിടെ ഓവുപാലത്തിന്‍റെ കൈവരിയിൽ തട്ടിയാണ് ലോറി മറിഞ്ഞത്.
ALSO READ: പൊലീസിനെ അസഭ്യം പറഞ്ഞ ലോറി ഡ്രൈവർ അറസ്റ്റിൽ
അങ്ങാടിപ്പുറത്തെ എഫ്‌സിഐ ഗോഡൗണിൽ നിന്നും വെങ്ങാട്ടെ റേഷൻ കടയിലേക്ക് ഭക്ഷ്യധാന്യങ്ങളുമായി വന്നതായിരുന്നു ലോറി. സാധനങ്ങൾ ഇറക്കി തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. കയറ്റിറക്ക് തൊഴിലാളിയായ പരിയാപുരം സ്വദേശി മുഹമ്മദലി (33)ക്കാണ് പരുക്കേറ്റത്. ഇടത്കൈക്ക് ഗുരുതരമായി പരുക്കേറ്റ ഇയാളെ മാലാപറമ്പ് എംഇഎസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗതാഗതത്തിരക്കേറെയുള്ള ഇവിടെ ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് വിജനമായതിനാൽ വലിയ അപകടം ഒഴിവായി.
ALSO READ: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ ഫയർ ഫോഴ്‌സ് പരിശോധന നടത്തി