ETV Bharat / state

വ്യാജ വാറ്റിനെതിരെ പരിശോധന ശക്തമാക്കി എക്‌സൈസ് - Excise

20 ദിവസത്തിനുള്ളിൽ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത ഒൻപത് വ്യാജ വാറ്റ് കേസുകളിൽ 535 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടിച്ചെടുത്തു

മലപ്പുറം  വ്യാജ വാറ്റ്  എക്സൈസ്  Excise  Forests Departmen
വ്യാജ വാറ്റിനെതിരെ പരിശോധന ശക്തമാക്കി എക്സൈസ്
author img

By

Published : Apr 16, 2020, 12:26 PM IST

Updated : Apr 16, 2020, 5:20 PM IST

മലപ്പുറം : ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ വ്യാജ വാറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കി എക്‌സൈസും വനം വകുപ്പും. ജില്ലയിൽ വ്യാജ വാറ്റ് വ്യാപകമായി വർധിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ എക്സൈസ് വകുപ്പ് രജിസ്റ്റർ ചെയ്ത ഒൻപത് വ്യാജ വാറ്റ് കേസുകളിൽ 535 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും പിടിച്ചെടുത്തു. എന്നാൽ മുൻ കാലങ്ങളിൽ ഓരോ മാസവും പിടിച്ചെടുക്കുന്ന വ്യാജ മദ്യം പരമാവധി 40 മുതൽ 50 ലിറ്റർ വരെയായിരുന്നു. എന്നാൽ കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഇതിന്‍റെ 11 ഇരട്ടി വ്യാജ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് പറഞ്ഞു.

വനമേഖല കേന്ദ്രികരിച്ച് വാറ്റു സംഘം സജീവമാണെന്നുള്ള രഹസ്യ വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാഞ്ഞിരപുഴയുടെ തീരത്ത് നടത്തിയ പരിശോധനയിൽ 300 ലിറ്റർ വാഷ് പിടിച്ചെടുത്തിരുന്നു. കൂടാതെ എടക്കോട് സ്റ്റേഷൻ പരിധിയിലെ വിജയപുരം എന്ന സ്ഥലത്ത് നിന്നും 120 ലിറ്റർ വാഷും പിടിച്ചെടുത്തിട്ടുണ്ട്.

അതേസമയം ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ വസ്തുവായ ശർക്കരയുടെ വില ജില്ലയിൽ ക്രമാതീതമായി വർധിച്ചു. വ്യാജ വാറ്റിനായി ഉപയോഗിക്കാവുന്ന ശർക്കരയുടെ ആവശ്യം കൂടിയതോടെ 40 രൂപയായിരുന്ന ശർക്കര വില നിലവിൽ 75 രൂപയായി ഉയർന്നിട്ടുണ്ട്. പൊലീസ് അധികമായി ശർക്കര വാങ്ങുന്നവരുടെ ലിസ്റ്റ് നൽകാൻ കടക്കാരോട് ആവശ്യപ്പെട്ടെങ്കിലും അമിതമായി ലാഭം ലഭിക്കുന്നതിനാൽ കച്ചവടക്കാർ ഈ കാര്യത്തിൽ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറയുന്നു.

Last Updated : Apr 16, 2020, 5:20 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.