ETV Bharat / state

സർക്കാർ ആശുപത്രിയിലെത്തിച്ചതിന് ഡോക്ടറുടെ ശകാരം; ഗർഭിണിയെ നേഴ്സ് മർദ്ദിച്ചെന്ന് പരാതി - മലപ്പുറം വാർത്തകൾ

സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് ചോദിച്ചെത്തിയ ഡോക്ടർ ഭർത്താവിനെയും ബന്ധുക്കളെയും ശകാരിച്ചു. അതിനു ശേഷം ഗർഭിണിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മർദ്ദിച്ചെന്നുമാണ് പരാതി.

The doctor and nurses attacked patient in Malappuram
ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മർദ്ദിച്ചതായി പരാതി
author img

By

Published : Dec 6, 2019, 8:22 PM IST

Updated : Dec 7, 2019, 12:01 AM IST

മലപ്പുറം: സ്വകാര്യ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയ ഗർഭിണിയെ, നേഴ്സ് മർദ്ദിച്ചതായി പരാതി. പൂക്കോട്ടൂർ മൂഴിക്കൽ വീട്ടിൽ ഷമീറിന്‍റെ ഭാര്യയ്ക്കാണ് മർദ്ദനമേറ്റത്. ഷമീറിന്‍റെ ഭാര്യയെ പ്രസവത്തിനായി മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇത് ചോദിച്ചെത്തിയ ഡോക്ടർ ഭർത്താവിനെയും ബന്ധുക്കളെയും ശകാരിച്ചു. അതിനു ശേഷം ഗർഭിണിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്‌സ് മർദ്ദിച്ചെന്നുമാണ് പരാതി.

ഗർഭിണിയെ നേഴ്സ് മർദ്ദിച്ചെന്ന് പരാതി
സ്വകാര്യ ആശുപത്രിയിൽ പ്രസവത്തിന് ശസ്‌ത്രക്രിയ വേണമെന്ന് അറിയിച്ചതോടെയാണ് ഭാര്യയെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് ഷമീർ പറഞ്ഞു. ഡോക്‌ടർ ഉൾപ്പെടെ നാല് പേർക്ക് എതിരെ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്‌ടർ, പൊലീസ് മേധാവി , ഡി എം ഒ എന്നിവർക്കാണ് പരാതി നൽകിയത്.

Intro:സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവത്തിന് മെഡിക്കൽ കോളേജ് ലേക്ക് ഭാര്യയെ മാറ്റിയ വിരോധത്തിന് മെഡിക്കൽ കോളേജിലെ ഡോക്ടറും നഴ്സുമാർ ചേർന്ന് ഭാര്യയെ മർദ്ദിച്ചതായി പരാതി. പൂക്കോട്ടൂർ മൂഴിക്കൽ വീട്ടിൽ ഷമീർ ആണ് പരാതിയുമായി രംഗത്തെത്തിയത്.

Body:മഞ്ചേരി സ്വാകാര്യ ആശുപത്രി ഡിസ്ചാർജ് ചെയ്ത് പ്രസവത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയതോടെ ആശുപത്രി ഡോക്ടർ നസ്രീൻ ഖാദർ ആണ് അകാരണമായി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തത്. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കണ്ടാലറിയാവുന്ന നേഴ്സുമാർ കയ്യേറ്റം ചെയ്തതായും ഇവർ വ്യക്തമാക്കി. ആശുപത്രിയിൽ പ്രസവത്തിന് ശസ്ത്രക്രിയ വേണമെന്ന് അറിയിച്ചതോടെയാണ് ഇവർ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് ഭാര്യയെ മാറ്റുവാൻ തീരുമാനിച്ചത്. ഇതോടെ ആശുപത്രിയിൽ എത്തിയ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഭാര്യയെ മർദ്ദിച്ചു എന്നും. ഡോക്ടറുടെ നഴ്സുമാരുടെയും സമീപത്തുനിന്ന് യാതൊരു കരുണയും കിട്ടിയില്ലെന്നും ഇവർ വ്യക്തമാക്കി
ബൈറ്റ്
സമീർ.

ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്ന് വളരെ മോശമായ രീതിയായിരുന്നു പെരുമാറിയതെന്നും ഇവർ വ്യക്തമാക്കി.സംഭവത്തെത്തുടർന്ന് കണ്ടാലറിയാവുന്ന ഡോക്ടർ ഉൾപ്പെടെ നാല് പേർക്ക് എതിരെ പരാതി നൽകി. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ജില്ലാ കലക്ടർ പോലീസ് മേധാവി , ഡി എം ഒ, തുടങ്ങിയവർക്ക് പരാതി നൽകി

Conclusion:ഇ ടി വി ഭാരത് മലപ്പുറം
Last Updated : Dec 7, 2019, 12:01 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.