ETV Bharat / state

സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല - സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല

പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറ് മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തെരച്ചിലിന് പ്രതികൂലമായത്

The body of the young man is still not found in malappuram  malappuram dead body  edappal death  മൃതദേഹം ഇന്നും കണ്ടെത്താൻ സാധിച്ചില്ല  സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല  എടപ്പാൾ
സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല
author img

By

Published : Jan 2, 2021, 10:46 PM IST

മലപ്പുറം: സുഹൃത്തുക്കൾ കൊന്ന് കിണറ്റിലിട്ട പന്താവൂർ സ്വദേശി ഇർഷാദിന്‍റെ മൃതദേഹം കണ്ടെത്താൻ സാധിച്ചില്ല. ഞായറാഴ്‌ച രാവിലെ എട്ട് മണിയോടെ തെരച്ചിൽ പുനരാരംഭിക്കുമെന്ന് പൊലീസ് അറിയിച്ചു. പൂക്കരത്തറയിലെ ഏറെ ആഴമുള്ള കിണറ്റിൽ ആറ് മാസ കാലത്തെ മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയതാണ് തെരച്ചിലിന് പ്രതികൂലമായത്. പൊലീസും, ഫയർഫോഴ്‌സും, തൊഴിലാളികളും ഏറെ നേരം മൃതദേഹം കണ്ടെത്താൻ പരിശ്രമിച്ചു.

വലിയ അളവിലുള്ള മാലിന്യമാണ് കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഇനിയും മാലിന്യം പുറത്തെടുത്താൽ മൃതദേഹം ലഭിക്കുമെന്നാണ് നിഗമനം. കേസിൽ പ്രതികളായ സുഭാഷ്, എബിൻ എന്നിവരെ കോടതിയിൽ ഹാജരാക്കി. മൃതദേഹം ലഭിക്കുമെന്ന പ്രതീക്ഷയിൽ ബന്ധുക്കളും, നാട്ടുകാരും, ജനപ്രതിനിധികളും കാത്തിരിക്കുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.