ETV Bharat / state

വളാഞ്ചേരിയിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ - missing

അഴുകിയ നിലയിലാണ് വീടിന് 300 മീറ്ററോളം അകലെ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്.

Valanchery  dead body  മൃതദേഹം  missing  missing girl
വളാഞ്ചേരിയിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ
author img

By

Published : Apr 20, 2021, 8:17 PM IST

Updated : Apr 20, 2021, 11:04 PM IST

മലപ്പുറം: നീണ്ട നാളത്തെ തിരച്ചിലിന് ഞെട്ടിക്കുന്ന വിരാമമിട്ട് വളാഞ്ചേരിയിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മാർച്ച് 10 മുതൽ കാണാതായ 21 കാരിയുടെ മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നരമാണ് പെൺകുട്ടിയുടെ വീടിന് 300 മീറ്ററോളം അകലെ ചോറ്റൂർ ഗ്രൗണ്ടിന്‍റെ അടുത്തായി കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തുന്നത്.

വളാഞ്ചേരിയിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

പെൺകുട്ടി വെട്ടിച്ചിറയിലെ ഒരു ദന്താശുപത്രിയിൽ സഹായി ആയി ജോലി ചെയ്യുകയായിരുന്നു. 40 ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിൽ നിന്നും വെട്ടിച്ചിറയിലെ ഡെന്‍റെൽ ക്ലിനിക്കിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായത്. കാണാതായ ദിവസം പെൺകുട്ടി രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് ഇറങ്ങുന്ന ദൃശ്യം തൊട്ടടുത്ത വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലൊക്കേഷന്‍ വിട്ട് പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്.

വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. മൃതദേഹം കണ്ടെത്തിയതോടെ 21കാരിയുടെ മരണത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കും എന്ന പ്രതീക്ഷയിലാണ് പൊലീസ്. അതേ സമയം കേസില്‍ ഒരാള്‍ കസ്റ്റഡിയിലായതാണ് വിവരം. സ്ഥലം എസ്‌പി സംഭവ സ്ഥലം സന്ദർശിച്ച് തുടർ നടപടികള്‍ സ്വീകരിച്ചു

Last Updated : Apr 20, 2021, 11:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.