മലപ്പുറം: താനൂരിലെ ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ പ്രതികളാണോ എന്ന കാര്യം അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടില്ല. അഞ്ചുടി സ്വദേശി ഇസ്ഹാഖ് ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ നിന്നും പള്ളിയിലേക്ക് പോകുമ്പോഴായിരുന്നു ഇയാൾക്ക് നേരെ ആക്രമണമുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയില്‍ ഇസ്ഹാഖിനെ ആദ്യം കണ്ടത്. തുടർന്ന് ഇയാളെ താനുർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മാണെന്ന് മുസ്ലീം ലീഗ് ആരോപിച്ചിരുന്നു. സിപിഎം- ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലമാണ് അഞ്ചുടി. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സിപിഎം പ്രവര്‍ത്തന് വെട്ടേറ്റിരുന്നു. ഇതിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് വിലയിരുത്തല്‍.