മലപ്പുറം: സംസ്ഥാനം ഭരിക്കുന്ന എൽഡിഎഫ് സര്‍ക്കാറിന് ഒരു പുതിയ പദ്ധതി പോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മുസ്‌ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തുടങ്ങി വെച്ച പാലവും റോഡും ഉദ്ഘാടനം ചെയ്തത്തിൽ കവിഞ്ഞു പുതുതായി ഒന്നും ചെയ്യാൻ എൽഡിഎഫ് സർക്കാരിന് സാധിച്ചില്ല. എടക്കരയില്‍ യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അഴിമതിയിൽ മുങ്ങി കുളിച്ചു കൊണ്ടിരിക്കുകയാണ്.പറയുന്ന കാര്യങ്ങളൊന്നും ചെയ്യുന്ന പാർട്ടി അല്ല എൽഡിഎഫ്. തൊഴിലാളി പാര്‍ട്ടിയുടെ ആളുകളാണ് തങ്ങളെന്ന് അവകാശപ്പെടുമ്പോഴും തൊഴിലാളികള്‍ക്ക് വേണ്ടി ഒന്നും ചെയ്യാൻ അവർക്ക് സാധിച്ചിട്ടില്ലെന്ന് തങ്ങൾ മലപ്പുറത്ത് പറഞ്ഞു. ചടങ്ങിൽ ബാബു തോപ്പില്‍ അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍ വഹാബ് എം.പി, ഡി.സി.സി പ്രസിഡന്‍റ് വി.വി. പ്രകാശ്, മുസ്‌ലിം ലീഗ് ജില്ല സെക്രട്ടറി ഇസ്മായില്‍ മൂത്തേടം, ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികളും യോഗത്തില്‍ സംബന്ധിച്ചു.