മലപ്പുറം: ചെറുകാവ് ഐക്കരപ്പടി ദുർഗ ഭഗവതി ക്ഷേത്രക്കുളം പൊളിച്ച് മാറ്റാൻ ശ്രമമെന്ന് അമ്പല കമ്മറ്റി. പഞ്ചായത്തിന്‍റെ ആസ്തി രേഖയിലുള്ള കുളത്തിൽ പുനരുദ്ധരണമാണ് നടത്തുന്നതെന്നും ചിലർ മനപൂർവം വർഗീയത പടർത്താൻ ശ്രമിക്കുകയാണന്നും പഞ്ചായത്ത് പ്രസിഡന്‍റ്. ചെറുകാവ് പഞ്ചായത്ത് ആസ്തി രേഖയിലുള്ള കുളം അറ്റകുറ്റപ്പണിക്കായി ഫണ്ട് വകയിരുത്തി പണി തുടങ്ങാൻ കരാറുകാർ എത്തിയതോടെ അമ്പല കമ്മറ്റിയുടെ നേതൃത്വത്തിൽ പണി തടഞ്ഞു. ഇത് പൊതുകുളമല്ലെന്നും അമ്പലകുളമാണെന്നുമാണ് അമ്പലക്കമ്മിറ്റി സെക്രട്ടറി സുരേന്ദ്രൻ പറയുന്നത്. എന്നാൽ ഇത് പഞ്ചായത്ത് 'ആസ്തി രജിസ്റ്ററിലും വില്ലേജ് രേഖകളിലും ഉള്ള കുളമാണന്നും 2010ൽ അടക്കം സർക്കാർ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചതാണന്നും നടപടിക്രമങ്ങൾ നടത്തുന്നത് ഉദ്യോഗസ്ഥരാണന്നും പഞ്ചായത്ത് പ്രസിഡന്‍റ് അബ്ദുല്ല കോയ പറഞ്ഞു. ജനങ്ങൾ കുളിക്കുന്ന കുളമാണെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ചെറുകാവ് ഐക്കരപ്പടി ദുർഗ ഭഗവതി ക്ഷേത്രക്കുളം പൊളിച്ച് മാറ്റാൻ ശ്രമമെന്ന് അമ്പല കമ്മറ്റി - ചെറുകാവ് ഐക്കരപ്പടി ദുർഗ ഭഗവതി ക്ഷേത്രം
ചെറുകാവ് പഞ്ചായത്ത് ആസ്തി രേഖയിലുള്ള കുളം അറ്റകുറ്റപ്പണിക്കായി ഫണ്ട് വകയിരുത്തി പണി തുടങ്ങാൻ കരാറുകാർ എത്തിയതോടെ അമ്പല കമ്മറ്റിയുടെ നേതൃത്വത്തിൽ പണി തടഞ്ഞു
![ചെറുകാവ് ഐക്കരപ്പടി ദുർഗ ഭഗവതി ക്ഷേത്രക്കുളം പൊളിച്ച് മാറ്റാൻ ശ്രമമെന്ന് അമ്പല കമ്മറ്റി Durga Bhagwati temple pond at Cherukavu Ikkarappadi temple committee said panchayath to demolish Durga Bhagwati temple pond ചെറുകാവ് ഐക്കരപ്പടി ദുർഗ ഭഗവതി ക്ഷേത്രം ക്ഷേത്രക്കുളം പൊളിച്ച് മാറ്റാൻ ശ്രമമെന്ന് അമ്പല കമ്മറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11066667-thumbnail-3x2-sdg.jpg?imwidth=3840)