ETV Bharat / state

മുന്നറിയിപ്പുകൾ അവഗണിച്ചു, താനൂർ ബോട്ടപകടത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു - Tanur boat accident news

സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ സ്‌ത്രീകളും കുട്ടികളും അടക്കം മരിച്ചവരുടെ എണ്ണം 22 കടന്നു.

Tanur  Tanur boat accident  Tanur boat accident death updates  Tanur boat accident Rescue operation continues  താനൂർ ബോട്ടപകടം  താനൂർ ബോട്ട് അപകടം  താനൂർ ബോട്ടപകടം  താനൂർ ബോട്ടപകടത്തില്‍ രക്ഷപ്രവർത്തനം തുടരുന്നു  Malappuram news  tanur news  താനൂർ തൂവല്‍ തീരത്തെ ബോട്ടപകടം  Tanur boat accident news  boat accident rescue
മുന്നറിയിപ്പുകൾ അവഗണിച്ചു, താനൂർ ബോട്ടപകടത്തില്‍ രക്ഷപ്രവർത്തനം തുടരുന്നു
author img

By

Published : May 8, 2023, 7:10 AM IST

Updated : May 8, 2023, 8:49 AM IST

മലപ്പുറം: താനൂർ തൂവല്‍ തീരത്തെ ബോട്ടപകടത്തില്‍ രക്ഷാപ്രവർത്തനം തുടരുന്നു. 22 പേർ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. പത്ത് പേർ ചികിത്സയിലുണ്ട്. എൻഡിആർഎഫും ഫയർഫോഴ്‌സിന്‍റെ സ്‌കൂബ ടീമും അപകടം നടന്ന സ്ഥലത്ത് തെരച്ചില്‍ തുടരുകയാണ്. അടിയൊഴുക്ക് തെരച്ചിലിന് തടസമാണെന്ന് ഫയർഫോഴ്‌സ് സംഘം പറഞ്ഞു. രൂപമാറ്റം നടത്തി സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ബോട്ട് യാത്ര നടത്തിയതെന്നാണ് പ്രാഥമിക വിവരം.

ബോട്ടിന് ലൈസൻസില്ലെന്നും കയറാവുന്നതിൽ അധികം ആളുകളെ കയറ്റിയതും അപകട കാരണമായി പൊലീസ് പറഞ്ഞു. അമിത ഭാരത്താല്‍ ബോട്ട് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആറ് മണിയോടെ സർവീസ് നിർത്തേണ്ട ബോട്ടാണ് ഏഴ് മണിക്ക് അപകടത്തില്‍പെട്ടതെന്നും ബോട്ടിലുണ്ടായിരുന്നവർ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം തുടങ്ങിയത്. ബോട്ട് ചെളിയില്‍ മുങ്ങിയതും വെളിച്ചക്കുറവും മരണ സംഖ്യ കൂടാനിടയാക്കി.

കെടിഡിസിയുടെ അനുമതിയോടെ രണ്ട് തട്ടുകളുള്ള ബോട്ടാണ് സർവീസ് നടത്തിയത്. പുഴയും കടലും ചേരുന്ന ഭാഗത്ത് ടൂറിസം സാധ്യത ലക്ഷ്യമിട്ടാണ് സ്വകാര്യ വ്യക്തിക്ക് ബോട്ട് സർവീസ് നടത്താൻ അനുമതി നല്‍കിയതെന്നാണ് അധികൃതർ പറയുന്നത്.

പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്‌തലവിയുടെ മക്കളായ സഫ്‌ന (ഏഴ്), ഷംന (17), ഹുസ്‌ന (18), മലപ്പുറം മുണ്ടുപറമ്പ് നിഹാസിന്‍റെ മകൾ ഹാദി ഫാത്തിമ (ഏഴ്), ആവിൽ ബീച്ച് കുന്നുമ്മൽ കുഞ്ഞമ്പി (38), താനൂർ സ്വദേശി സിദ്ദിഖ് (35), സിദ്ദിഖിന്‍റെ മകൾ ഫാത്തിമ മിൻഹ(12), പരപ്പനങ്ങാടി സ്വദേശി ജാബിറിന്‍റെ ഭാര്യ ജല്‍സിയ (40), മകൻ ജരീർ (12), പരപ്പനങ്ങാടി സ്വദേശി കുന്നുമ്മല്‍ സീനത്ത് (38), ഓട്ടുമ്മല്‍ സ്വദേശി സിറാജിന്‍റെ മക്കളായ റുഷ്‌ദ, നയിറ, സാറസ പരപ്പനങ്ങാടി കുന്നുമ്മല്‍ റസീല, പെരിന്തല്‍മണ്ണ സ്വദേശി നവാസിന്‍റെ മകൻ അഹലഹ് (ഏഴ്). പെരിന്തല്‍മണ്ണ സ്വദേശി അൻഷിദ് (ഒമ്പത്), പരപ്പനങ്ങാടി സ്വദേശിയും സിവില്‍ പൊലീസ് ഓഫിസറുമായ സബറുദ്ദീൻ (38) എന്നിവരാണ് മരിച്ചവരില്‍ തിരിച്ചറിഞ്ഞവർ.

നാല് മന്ത്രിമാർ, മലപ്പുറം ജില്ലയിലെ എംഎല്‍എമാർ എന്നിവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് സംഭവ സ്ഥലത്തെത്തും. സംസ്ഥാനത്തെ ഇന്നത്തെ എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവച്ചു.

ALSO READ : താനൂര്‍ ബോട്ട് അപകടം; മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കും, അനുശോചിച്ച് പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും

Last Updated : May 8, 2023, 8:49 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.