ETV Bharat / state

പി.വി അൻവറിനെ മുന്നില്‍ നിർത്തി പഞ്ചായത്തുകളില്‍ ഭരണം പിടിച്ച് സിപിഎം

മലപ്പുറം ജില്ലയില്‍ ഒരു വർഷത്തിനുള്ളില്‍ സിപിഎം ഭരണം പിടിച്ചെടുത്തത് മൂന്ന് പഞ്ചായത്തുകളിലാണ്

പി.വി അൻവർ
author img

By

Published : Nov 17, 2019, 5:39 PM IST

നിലമ്പൂർ: കോൺഗ്രസിലെ ഭിന്നത മുതലെടുത്തും പി.വി അൻവർ എംഎല്‍എയുടെ വ്യക്തിബന്ധങ്ങൾ ഉപയോഗിച്ചും നിലമ്പൂർ മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ സിപിഎം ഭരണം പിടിക്കുന്നു. ഒരു വർഷത്തിനുള്ളില്‍ സിപിഎം ഭരണം പിടിച്ചെടുത്തത് മൂന്ന് പഞ്ചായത്തുകളിലാണ്. കോൺഗ്രസ് നേതാവും പോത്തുകൽ പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന സി.കരുണാകരൻ പിള്ളയെ ഇടതുപാളയത്തിലെത്തിച്ചാണ് എൽഡിഎഫ് ഇവിടെ ഭരണം പിടിച്ചത്. അതിനു ശേഷം 2000 മുതൽ കോൺഗ്രസ് ഭരിക്കുന്ന അമരമ്പലം പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഇടതുപാളയത്തിലെത്തിച്ച് എൽഡിഎഫ് ഭരണം പിടിച്ചു.

അതോടൊപ്പം വണ്ടൂർ മണ്ഡലത്തിലെ കാളികാവിലും എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. മലപ്പുറം ജില്ലയില്‍ കോൺഗ്രസിന്‍റെ നേതൃശബ്‌ദമായിരുന്ന ആര്യാടൻ മുഹമ്മദ് സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിൻമാറിയതും ശക്തനായ നേതാവിന്‍റെ അഭാവം കോൺഗ്രസിനുണ്ടായതുമാണ് നേതാക്കളും പ്രവർത്തകരും മറുകണ്ടം ചാടാൻ കാരണം. വണ്ടൂർ, ഏറനാട്, നിലമ്പൂർ, മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവുമായി പി.വിഅൻവർ എംഎൽഎക്കുള്ള ബന്ധവും ഇടതുപക്ഷത്തിന് നേട്ടമായി.

Intro:കോൺഗ്രസിനുള്ളിലെ ഭിന്നത മുതലെടുത്ത് ഇടതുപക്ഷം, പി.വി.അൻവർ എം.എൽ എ യെ മുന്നിൽ നിറുത്തി പിടിച്ചെടുത്തത്, 3 പഞ്ചായത്തുകൾ, ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ മണ്ഡലത്തിൽ കോൺഗ്രസിന് കഴിഞ്ഞ വർഷം രണ്ട് പഞ്ചായത്തുകളുടെ ഭരണമാണ് നഷ്ടമായത്, Body:കോൺഗ്രസിനുള്ളിലെ ഭിന്നത മുതലെടുത്ത് ഇടതുപക്ഷം, പി.വി.അൻവർ എം.എൽ എ യെ മുന്നിൽ നിറുത്തി പിടിച്ചെടുത്തത്, 3 പഞ്ചായത്തുകൾ, ആര്യാടൻ മുഹമ്മദിന്റെ തട്ടകമായ നിലമ്പൂർ മണ്ഡലത്തിൽ കോൺഗ്രസിന് കഴിഞ്ഞ വർഷം രണ്ട് പഞ്ചായത്തുകളുടെ ഭരണമാണ് നഷ്ടമായത്, കോൺഗ്രസിന്റെ മുതിർന്ന നേതാക്കളിൽ ഒരാളും പോത്തുകൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.കരുണാകരൻ പിള്ളയെ ഇടതുപാളയത്തിലെത്തിച്ച് എൽ.ഡി.എഫ് പ്രസിഡൻറാക്കി, ഇതിന്റെ ഞെട്ടൽ മാറും മുൻപാണ് 2000 മുതൽ കോൺഗ്രസ് ഭരിക്കുന്ന അമരമ്പലം പഞ്ചായത്തിൽ രണ്ട് കോൺഗ്രസ് അംഗങ്ങളെ ഇടതുപാളയത്തിലെത്തിച്ച് എൽ.ഡി എഫ് ഭരണം പിടിച്ചത്, ആര്യാടൻ മുഹമ്മദിന്റ് തട്ടകമായ നിലമ്പൂർ മണ്ഡലം പി.വി.അൻവർ പിടിച്ചെടുത്തതിനു ശേഷം ആര്യാടനും അൻവറും നേർക്കുനേർ നടത്തിയ രാഷ്ട്രിയ പോരാട്ടത്തിൽ പോത്തുകല്ലും, അമരമ്പലവും എൽ.ഡി.എഫ് ഭരണത്തിലേക്ക് പോകുന്നത് നോക്കി നിൽക്കാനെ ആര്യാടനും കോൺഗ്രസിനും കഴിഞ്ഞൊള്ളു ആര്യാടെന്റ തട്ടകത്തിൽ ഏറ്റ തിരിച്ചടി തീരുംമുമ്പ്, മലപ്പുറം ജില്ലയിൽ കോൺഗ്രസിന്റെ ഏക എം.എൽ എയായ എ.പി.അനിൽകുമാറിന്റെ മണ്ഡലത്തിൽപ്പെട്ട കാളികാവും പി.വി.അൻവർ എം.എൽ.എയെ മുന്നിൽ നിറുത്തി സി.പി.എം പിടിച്ചെടുത്തു, കാളികാവിലും കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നജീബ് ബാബുവിനെ എൽ.ഡി.എഫ് പാളയത്തിലെത്തിച്ചു, കാളികാവ് പഞ്ചായത്തിൽ കോൺഗ്രസിന് 6 അംഗങ്ങളാണുള്ളത്, ഇതിൽ 3 പേർ എതിർ ചേരിയിൽ ചേക്കേറി കഴിഞ്ഞു,, ജില്ലയിൽ കോൺഗ്രസിന് നേതൃത്വം നൽകിയ ആര്യാടന് പാർട്ടിക്കുള്ളിൽ പിടി അയഞ്ഞതും, 'തലയെടുപ്പുമുള്ള ഒരു നേതാവ് കോൺഗ്രസിന് ജില്ലയിൽ ഇല്ലാത്തതുമാണ്, നേതാക്കളും, പ്രവർത്തകരും മറുകണ്ടം ചാടാൻ കാരണം, വണ്ടൂർ, ഏറനാട്, നിലമ്പൂർ, മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗവുമായി പി.വി.അൻവർ എം.എൽ.എക്കുള്ള ബന്ധവും ഇടതുപക്ഷത്തിന് നേട്ടമാകുകയാണ്Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.