ETV Bharat / state

മധുരം വിറ്റ് ഈ കുരുന്നുകൾ ശേഖരിച്ചത് മനസ് നിറയുന്ന സഹായ ധനം

author img

By

Published : Aug 25, 2019, 4:39 PM IST

Updated : Aug 25, 2019, 5:31 PM IST

ചെറുതും വലുതുമായി കിട്ടിയ തുക കുട്ടികൾ നിക്ഷേപപ്പെട്ടിയിൽ ശേഖരിച്ചു. പലരും ഉദ്യമത്തിന് പണം കൊടുത്തു. ചിലർ സാധനങ്ങൾ വാങ്ങിയും പണം കൊടുത്തു.

പലഹാരങ്ങൾ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന : പറപ്പൂർ എഎംഎൽപി സ്കൂൾ വിദ്യാർത്ഥികൾ താരങ്ങളായി

മലപ്പുറം : റോഡരികത്ത് മധുരപലഹാരങ്ങളുമായി കുരുന്നുകൾ. വഴിയാത്രക്കാർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് അവരും കുട്ടികൾക്കൊപ്പം ചേർന്നു. പലഹാരങ്ങൾ നിമിഷങ്ങൾക്കകം വിറ്റുതീർന്നു. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങാകാനാണ് വേങ്ങര പറപ്പൂർ എഎംഎല്‍പി സ്കൂളിലെ കുട്ടികൾ രുചിക്കൂട്ട് എന്ന ആശയവുമായി റോഡിലേക്കിറങ്ങിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവിഭവങ്ങൾ തെരുവോരത്ത് അവർ വിറ്റുതീർത്തു.

മധുരം വിറ്റ് ഈ കുരുന്നുകൾ ശേഖരിച്ചത് മനസ് നിറയുന്ന സഹായ ധനം

ഉണ്ണിയപ്പം, അട, കേക്ക് തുടങ്ങിയ അൻപതിലധികം പലഹാരങ്ങളുമായാണ് വിദ്യാർഥികൾ അണി നിരന്നത്. വേങ്ങര- കോട്ടക്കൽ വഴിയില്‍ കുമൻകല്ല് പാലത്തിന് സമീപത്തായി വ്യത്യസ്‌തതരം രുചിയൂറും വിഭവങ്ങൾ ഒരുക്കിയപ്പോൾ അധ്യാപകരും കുട്ടികൾക്ക് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. പ്രളയ ദുരിതബാധിതർക്ക് ഒരു കുഞ്ഞു സഹായം എന്ന പ്ലക്കാർഡുമായി കുട്ടികൾ റോഡിലേക്കിറങ്ങിയപ്പോൾ യാത്രക്കാരും ഒപ്പംകൂടി. വേങ്ങര എസ്ഐ മുഹമ്മദ് റഫീഖ് രുചിക്കൂട്ട് വിപണനമേള ഉദ്ഘാടനം ചെയ്‌തു.

Intro:മലപ്പുറം വേങ്ങര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താൻ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണവിഭവങ്ങൾ തെരുവോരത്ത് വിറ്റ് പറപ്പൂർ എ എം എൽ പി സ്കൂൾ വിദ്യാർത്ഥികൾ വ്യത്യസ്തരാകുന്നത്

Body:പലഹാരങ്ങൾ നിമിഷങ്ങൾക്കകം വിറ്റുതീർന്നു വ്യത്യസ്തമായ ഒരു ആശയം എന്ന നിലക്കാണ് മേള സംഘടിപ്പിച്ചത്

Conclusion:ഉണ്ണിയപ്പം അട കേക്ക് തുടങ്ങിയ അൻപതിലധികം പലഹാരങ്ങളുമായി വിദ്യാർത്ഥികളും അണി നിരന്നു വേങ്ങര കോട്ടക്കൽ വഴി കുമൻകല്ല് പാലത്തിന് സമീപത്തായി വ്യത്യസ്തതരം രുചിയൂറും വിഭവങ്ങൾ ഒരുക്കി വിദ്യാർഥികളും അധ്യാപകരും സജീവമായി പ്രളയ ദുരിതബാധിതർക്ക് ഒരു കുഞ്ഞു സഹായം എന്ന പ്ലക്കാർഡ് മയി നിൽക്കുന്ന കുട്ടികൾക്ക് പിന്തുണയേകി യാത്രകർ ഒപ്പംകൂടി ചെറുതും വലുതുമായ കിട്ടുന്ന പണം നിക്ഷേപപെട്ടിയിൽ ശേഖരിച്ചായിരുന്നു കച്ചവടം പലരും ഉദ്യമത്തിന് പണം നൽകി ചില സാധനങ്ങൾ വാങ്ങിയും പണം കൊടുത്തു രുചിക്കൂട്ട് വിപണനമേള ഉദ്ഘാടനം ചെയ്യാൻ വേങ്ങര എസ് ഐ മുഹമ്മദ് റഫീഖ് എത്തിയതോടെ ആവേശമായി

ബൈറ്റ്
മുഹമ്മദ് റഫീഖ്
വേങ്ങര എസ് ഐ

എൽപി സ്കൂൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിലായിരുന്നു പരിപാടി വാഹനങ്ങളുമായി വരുന്നവർക്ക് കാര്യങ്ങൾ പറഞ്ഞു കൊടുത്തായിരുന്നു കുട്ടികളുടെ കച്ചവടം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താനാണ് ഇത്തരമൊരു കച്ചവടം എന്ന് വിദ്യാർഥികൾ പറഞ്ഞു

ബൈറ്റ്

ഷെബിൻ
വിദ്യാർത്ഥി

രാവിലെ തുടങ്ങിയ കച്ചവടം വൈകുന്നേരം വരെ നീണ്ടുനിന്നു പലഹാരങ്ങൾ നിമിഷങ്ങൾക്കകം വിറ്റുതീർന്നു വ്യത്യസ്തമായ ഒരു ആശയം എന്ന നിലക്കാണ് മേള സംഘടിപ്പിച്ചത്

ബൈറ്റ്
രാജേഷ്
അധ്യാപകൻ

അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഒത്തൊരുമിച്ച് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കുഞ്ഞു സഹായമായി എത്തിയതോടെ മികച്ച പിന്തുണയാണ് സമൂഹത്തിൽനിന്ന് ലഭിച്ചത്
Last Updated : Aug 25, 2019, 5:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.