ETV Bharat / state

മൊബൈല്‍ ആപ്പിലൂടെ ചലിപ്പിക്കാവുന്ന വീല്‍ ചെയറുമായി വിദ്യാർഥികള്‍ - manjeri news

മഞ്ചേരി ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫൈസലും മുഹമ്മദ് സിയാദും ചേർന്നാണ് ഒരു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ വികസിപ്പിച്ചെടുത്തത്.

മൊബൈൽ വഴി ചലിപ്പിക്കാവുന്ന വീൽചെയർ നിർമിച്ച് വിദ്യാർഥികൾ
author img

By

Published : Nov 11, 2019, 10:56 PM IST

Updated : Nov 11, 2019, 11:51 PM IST

മലപ്പുറം: അംഗപരിമിതർക്കായി പ്രത്യേകം വികസിപ്പിച്ചെടുത്ത വീൽചെയർ നിർമിച്ച് ശ്രദ്ധ നേടുകയാണ് മഞ്ചേരി ബോയ്‌സ് ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫൈസലും മുഹമ്മദ് സിയാദും. സ്‌കൂളിലെ അംഗപരിമിതനായ സഹപാഠിക്ക് സഹായമൊരുക്കാനാണ് ഒരു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ ഇവർ വികസിപ്പിച്ചെടുത്തത്.

മൊബൈല്‍ ആപ്പിലൂടെ ചലിപ്പിക്കാവുന്ന വീല്‍ ചെയറുമായി വിദ്യാർഥികള്‍

ഏത് ദിശയിലേക്കും നിഷ്‌പ്രയാസം തിരിക്കാനും, തടസം വന്നാൽ നിർത്താനും, കൂടാതെ ജിപിഎസ് വഴി രോഗികളെവിടെയാണെങ്കിലും കണ്ടെത്താനും വീൽ ചെയറിൽ സംവിധാനങ്ങളുണ്ട്.വീല്‍ ചെയർ മറിഞ്ഞാൽ സൈറൺ മുഴങ്ങും. മാത്രമല്ല സ്വയം ചാർജ് ചെയ്യാനും സാധിക്കും. ഈ വർഷത്തെ സംസ്ഥാനതല ഹയർ സെക്കന്‍ററി വർക്കിങ് മോഡലിൽ ഈ വീൽചെയറിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.

'ചെയർ അസിസ്റ്റ്' എന്നാണ് വീൽചെയറിന് ഇവർ പേര് നൽകിയിട്ടുള്ളത്. ഇതൊരു വലിയ നേട്ടമാണെന്ന് സ്‌കൂൾ പ്രിൻസിപ്പല്‍ രജനി മാത്യു പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ 25,000 രൂപക്ക് വീൽചെയർ നിർമിക്കാമെന്നാണ് വിദ്യാർഥികൾ പറയുന്നത്.

Intro:അംഗപരിമിതർക്ക് പ്രത്യേകം വികസിപ്പിച്ചെടുത്ത വീൽചെയർ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് മഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി വിദ്യാർഥികളായ മുഹമ്മദ് ഫൈസലും മുഹമ്മദ് സിയാദും മൊബൈൽ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ അംഗപരിമിതർക്ക് വലിയ തുണയായി മാറും.

Body:
സ്കൂളിലെ അംഗപരിമിതനായ കൂട്ടുകാരന് സഹായമൊരുക്കാനാണ് ഒരു വർഷം നീണ്ട ഗവേഷണത്തിനൊടുവിൽ മൊബൈൽ ആപ്ലികേഷൻ വഴി ചലിപ്പിക്കാവുന്ന വീൽ ചെയർ വികസിപിചെടുത്തത്. ഏത് ദിശയിലേക്കും നിശ്പ്രയാസം തിരിക്കാം. മുന്നിൽ തടസ്സം വന്നാലും കുഴി കണ്ടാലും നിൽക്കും ജിപിഎസ് വഴി രോഗികളെവിടെയാണങ്കിലും കണ്ടെത്താം മറിഞ്ഞാൽ സൈറൺ മുഴങ്ങും.

ബൈറ്റ് മുഹമ്മദ് സിയാദ്.

വിളിച്ചാൽ വിളിപ്പുറത്തേക്ക് ഇത് സ്വയം ഉരുണ്ടെത്തും. ചാർജിംങ്ങ് വരെ സ്വയം ചെയ്യും.

ബൈറ്റ് - മുഹമ്മദ് സിയാദ്

ചെയർ അസിസ്റ്റ് എന്നാണ് ഇതിന് ഇവർ പേര് നൽകിയിട്ടുള്ളത്.
വലിയ നേട്ടമെന്ന് പ്രിൻസിപ്പാൾ രജനി മാത്യു പറഞ്ഞു. മാർക്കറ്റിൽ ഒരു ലക്ഷത്തിലേറേ രൂപ വില വരുന്ന വീൽചെയറിൽ ഇത്ര സൗകര്യങ്ങൾ ഒന്നുമില്ല. വാണിജ്യാടിസ്ഥാനത്തിൽ 25000 രൂപക്ക് നിരമിക്കാം എന്നാണ് ഇവർ പറയുന്നത്. വരും ദിവസങ്ങളിൽ ഇത് വലിയൊരു നേട്ടമാക്കി മാറ്റാൻ ഒരുങ്ങുകയാണ് ഇവർ. ഈ വർഷത്തെ സംസ്ഥാന തല ഹയർ സെകണ്ടറി വർക്കിംങ് മോഡലിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്Conclusion:അംഗപരിമിതർക്ക് പ്രത്യേകം വികസിപ്പിച്ചെടുത്ത വീൽചെയർ നിർമ്മിച്ച് ശ്രദ്ധ നേടുകയാണ് മഞ്ചേരി ബോയ്സ് ഹയർ സെക്കണ്ടറി വിദ്യാർഥി
Last Updated : Nov 11, 2019, 11:51 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.