ETV Bharat / state

മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു - മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍

മാഞ്ചേരി അബുബക്കറിന്‍റെ മകനും മൂത്തേടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അബു ആസിഫ് (16) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

student slips in to river ,drown to death in malappuram  malappuram local news  malappuram latest news  മലപ്പുറം  മലപ്പുറം പ്രാദേശിക വാര്‍ത്തകള്‍  മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
മലപ്പുറത്ത് വിദ്യാര്‍ഥി പുഴയില്‍ മുങ്ങി മരിച്ചു
author img

By

Published : Jun 11, 2020, 1:03 PM IST

മലപ്പുറം: പുഴയില്‍ കുളിച്ചുകൊണ്ടിരിക്കെ ചുഴിയിലകപ്പെട്ട വിദ്യാര്‍ഥി മുങ്ങിമരിച്ചു. പ്രവാസിയായ മാഞ്ചേരി അബുബക്കറിന്‍റെ മകനും മൂത്തേടം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയുമായ അബു ആസിഫ് (16) ആണ് മരിച്ചത്.

വ്യാഴാഴ്‌ച രാവിലെ ഏഴു മണിയോടെ മുത്തേടം കാറ്റാടി കടവിലാണ് സംഭവം. പ്രഭാതസവാരി കഴിഞ്ഞ് ആറ് സുഹൃത്തുക്കളോടൊപ്പം കുളിച്ച് കൊണ്ടിരിക്കെ കാല്‍ വഴുതി ചുഴിയുള്ള കയത്തില്‍പ്പെടുകയായിരുന്നു. കൂടെയുള്ളവര്‍ ബഹളം വെച്ചതോടെ സമീപവാസികള്‍ ഓടിവന്നെങ്കിലും രക്ഷപ്പെടുത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ആസിഫിനെ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തത്. എടക്കരയിലെ സ്വകാര്യ ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കായില്ല. അബൂബക്കറിന്‍റെ മൂന്ന് മക്കളില്‍ രണ്ടാമത്തെയാളാണ് മരിച്ച അബു ആസിഫ് മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലുബിനയാണ് മാതാവ്. അസ്ലാം, നൂര്‍ബിന എന്നിവര്‍ സഹോദരങ്ങളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.