മലപ്പുറം: ആര്‍ദ്രം ജനകീയ കാമ്പയിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരുവു നാടകം അവതരിപ്പിച്ചു. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം നല്‍കിയാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറ് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ നടന്ന് വരികയാണ്. നിലമ്പൂരിന് പുറമെ കൊണ്ടോട്ടി, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികള്‍ നടത്തി. നിലമ്പൂര്‍, വണ്ടൂര്‍, വേങ്ങര എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ജി എസ് അര്‍ജുന്‍, കെ ജസീല, അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം കുന്താണി കലാസമിതിയാണ് തെരുവു നാടകം അവതരിപ്പിച്ചത്.
ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരുവു നാടകം - ഭക്ഷ്യസുരക്ഷാ വകുപ്പ് തെരുവു നാടകം നടത്തി
നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം നല്‍കിയാണ് തെരുവ് നാടകം അവതരിപ്പിച്ചത്
![ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരുവു നാടകം ഭക്ഷ്യസുരക്ഷാ വകുപ്പ് തെരുവു നാടകം നടത്തി latest malappuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6355369-143-6355369-1583789094669.jpg?imwidth=3840)
മലപ്പുറം: ആര്‍ദ്രം ജനകീയ കാമ്പയിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ തെരുവു നാടകം അവതരിപ്പിച്ചു. നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന സന്ദേശം നല്‍കിയാണ് നാടകം അവതരിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി ആറ് മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പയിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ നടന്ന് വരികയാണ്. നിലമ്പൂരിന് പുറമെ കൊണ്ടോട്ടി, അരീക്കോട്, മഞ്ചേരി എന്നിവിടങ്ങളിലും ബോധവത്കരണ പരിപാടികള്‍ നടത്തി. നിലമ്പൂര്‍, വണ്ടൂര്‍, വേങ്ങര എന്നിവിടങ്ങളിലെ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ ജി എസ് അര്‍ജുന്‍, കെ ജസീല, അരുണ്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. മലപ്പുറം കുന്താണി കലാസമിതിയാണ് തെരുവു നാടകം അവതരിപ്പിച്ചത്.
TAGGED:
latest malappuram