ETV Bharat / state

പ്രൊഫസറിൽ നിന്നും ഫോട്ടോഗ്രാഫറിലേക്ക്; വിസ്‌മയമായി ഷെറിനും ചിത്രങ്ങളും

ഒന്നര വർഷം മുൻപ് ഫോട്ടോഗ്രഫിയിൽ തോന്നിയ കൗതുകമാണ് ഷെറിനെ സമൂഹ മാധ്യമങ്ങളിൽ അനേകായിരം പേർ പിന്തുടരുന്ന പുതുമുഖ ഫുഡ് ഫോട്ടോഗ്രാഫർ ആക്കി മാറ്റിയത്.

അസിസ്റ്റന്‍റ് പ്രൊഫസർ  food photographer  food photography  ഫുഡ് ഫോട്ടോഗ്രാഫർ  ഫോട്ടോഗ്രഫി  സെൽഫ് പോർട്രൈറ്റ്  മൊബൈൽ ഫോട്ടോഗ്രഫി  ഷെറിൻ ഫുഡ് ഫോട്ടോഗ്രാഫർ
എൻജിനീയറിങ് അസിസ്റ്റന്‍റ് പ്രൊഫസറിൽ നിന്നും ഫുഡ് ഫോട്ടോഗ്രാഫറിലേക്ക്; വിസ്‌മയമായി ഷെറിനും ചിത്രങ്ങളും
author img

By

Published : Aug 29, 2021, 7:13 AM IST

Updated : Aug 29, 2021, 2:15 PM IST

മലപ്പുറം: കമ്പ്യൂട്ടർ സയൻസിൽ എംടെക് കഴിഞ്ഞ് കോളജിൽ അസിസ്റ്റന്‍റ് പ്രൊഫസർ ആയി ജോലി ചെയ്യുന്ന ഒരാൾക്ക് ഫുഡ് ഫോട്ടോഗ്രഫിയിൽ എത്തുണ്ട് കാര്യം ചോദിച്ചവർക്ക് ചോദ്യം സിംപിളായിരുന്നു. എന്നാൽ ഇതിനുള്ള പവർഫുൾ ഉത്തരം മലപ്പുറത്തുകാരി ഷെറിൻ ജബ്ബാർ നൽകിയത് ഫുഡ് ആൻഡ് സെൽഫ് പോർട്രൈറ്റ് മേഖലയിൽ വിസ്‌മയം തീർത്തുകൊണ്ടാണ്.

പ്രൊഫസറിൽ നിന്നും ഫോട്ടോഗ്രാഫറിലേക്ക്; വിസ്‌മയമായി ഷെറിനും ചിത്രങ്ങളും

ഒന്നര വർഷം മുൻപ് ഫോട്ടോഗ്രഫിയിൽ തോന്നിയ കൗതുകമാണ് ഷെറിനെ സമൂഹ മാധ്യമങ്ങളിൽ അനേകായിരം പേർ പിന്തുടരുന്ന പുതുമുഖ ഫുഡ് ഫോട്ടോഗ്രാഫർ ആക്കി മാറ്റിയത്. എൻജിനീയറിങ് ജീവിതത്തിനിടയിൽ ഫോട്ടോഗ്രഫിയിലെ തന്‍റെ കഴിവ് മനസിലാക്കിയ ഷെറിൻ ജബ്ബാർ ആ ജോലി ഉപേക്ഷിച്ച് ഇന്ന് ഫുഡ് ഫോട്ടോഗ്രാഫിയിലും സെൽഫ് പോർട്രൈറ്റ് ഫോട്ടോഗ്രഫിയിലും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ്.

മൊബൈൽ ഫോട്ടോഗ്രഫിയിൽ കരിയർ തുടങ്ങിയ ഷെറിൻ ഇപ്പോൾ പ്രൊഫഷണൽ ക്യാമറകളുടെ സഹായത്തോടെ അതിമനോഹരമായ ചിത്രങ്ങൾ സമ്മാനിക്കുന്ന ഒരു ഫോട്ടോഗ്രാഫറായി മാറിയിരിക്കുന്നു. ഫോട്ടോഗ്രഫി മേഖലയിലെ തന്‍റേതായ ക്രിയേറ്റിവിറ്റികൾ ഉപയോഗപ്പെടുത്തി വ്യത്യസ്‌ത ആംഗിളുകളിൽ നിന്ന് കൃത്യമായ പ്രൊഫഷണൽ പാടവത്തോടെ ഷെറിൻ പുറത്തിറക്കുന്ന ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലും റസ്റ്റോറന്‍റുകളിലും വളരെയധികം പ്രചാരമാണുള്ളത്.

ഫോട്ടോഗ്രഫിയോടൊപ്പം എങ്ങനെ ക്യാമറ ഉപയോഗിക്കണം, എന്തൊക്കെയാണ് അതിന്‍റെ ടിപ്പ് ആൻഡ് ട്രിക്കുകൾ എന്നതും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച് തന്‍റെ അറിവിനെ മറ്റുള്ളവർക്ക് പകർന്ന് നൽകുകയും ചെയ്യുന്നുണ്ട് ഷെറിൻ. ഷെറിന് പിന്തുണയുമായി ഭർത്താവ് ഡോ. മുനീറും സദാസമയം കൂടെയുണ്ട്. ആദം, മറിയം എന്നിവർ മക്കളാണ്.

Also Read: 'അനാവശ്യ പുകഴ്‌ത്തൽ വേണ്ട': നിയമസഭയിൽ സ്‌റ്റാലിന്‍റെ താക്കീത്

Last Updated : Aug 29, 2021, 2:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.