ETV Bharat / state

'ശ്രീവല്ലി'യും പാടി ക്ളാസില്‍ നോട്ടെഴുത്ത്; വൈറലായി അധ്യാപികയും പിള്ളേരും - malappuram sreevally song viral song

തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ളാസിലെ വിദ്യാര്‍ഥികളും അധ്യാപികയുമാണ് വൈറല്‍ പാട്ടിലൂടെ ശ്രദ്ധേയമായത്

'ശ്രീവല്ലി' പാട്ടും പാടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി അധ്യാപികയും പിള്ളേരും  Teacher and students sreevally song viral video  Teacher and students sreevally song viral song  അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‌ത പുഷ്‌പ സിനിമ  തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്‌കൂളിള്‍ വിദ്യാര്‍ഥികളുടെ ശ്രീവല്ലി പാട്ട്
'ശ്രീവല്ലി'യും പാടി നോട്ടെഴുത്ത്; വൈറലായി അധ്യാപികയും പിള്ളേരും
author img

By

Published : Mar 22, 2022, 9:59 AM IST

മലപ്പുറം: 'ശ്രീവല്ലി' പാട്ടും പാടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഒരു അധ്യാപികയും പിള്ളേരും. തുറക്കൽ എച്ച്.എം.എസ് എ.യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് എഫ്‌ ഡിവിഷനിലെ വിദ്യാര്‍ഥികളും അധ്യാപിക സുമയ്യ സുമവുമാണ് പാട്ടിലൂടെ ശ്രദ്ധേയമായത്. കുട്ടികളുടെ പാട്ട്, അധ്യാപിക മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് നെറ്റിസണ്‍സ് ഏറ്റെടുത്തത്.

ALSO READ: സംവിധായികമാരുടെ ശക്തമായ ആശയങ്ങളുള്ള ചിത്രങ്ങൾ മേളയിൽ, തെരഞ്ഞെടുപ്പ് അഭിനന്ദനാർഹം : പാമ്പള്ളി

വ്യക്തിശുചിത്യവും സാമൂഹിക ശുചിത്വവും സംബന്ധിച്ചുള്ള ക്ലാസ് എടുക്കുന്നതിനിടെയാണ് വൈറല്‍ പാട്ടിന്‍റെ തുടക്കം. അധ്യാപിക ബോർഡിൽ എഴുതുന്നതിനിടെ മിൻഹാൽ എന്ന വിദ്യാർഥി ബെഞ്ചിലിരുന്ന് 'ശ്രീവല്ലി' എന്ന ഗാനം മൂളാൻ തുടങ്ങി. ബോർഡിൽ നോക്കി അത് എഴുതിയെടുക്കെടാ കുട്ടാ എന്ന് ടീച്ചർ ചിരിച്ചുകൊണ്ട് പറഞ്ഞു. ഇതുകേട്ട് സഹപാഠികളായ യൂനസും അഫ്രയും മിൻഹാലിന് പിന്തുണയേകി. ''ടീച്ചറേ കലാവാസനയുള്ള കുട്ടികളെ തളർത്തല്ലീ'' എന്ന് അവര്‍ പറഞ്ഞു.

'ശ്രീവല്ലി' പാട്ടും പാടി സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി അധ്യാപികയും പിള്ളേരും

ഇതുകേട്ട് ചിരിച്ചൊഴിവാക്കാതെ അധ്യാപിക കുട്ടികള്‍ക്ക് പാടാന്‍ അവസരം നല്‍കുകയായിരുന്നു. ഇതോടെ, കുട്ടികള്‍ ''കണ്ണിൽ കർപ്പൂര ദീപമോ ശ്രീവല്ലി... വാക്കിൽ കല്യാണി രാഗമോ'' എന്ന ഗാനം തകർത്തുപാടി. നോട്ട് എഴുതിയെടുക്കുന്നതിനിടെയാണ് കുട്ടികള്‍ പാട്ടുപാടിയത്. പാഠ്യേതര കഴിവിനെ പ്രോത്സാഹിപ്പിച്ച അധ്യാപികയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി സുമയ്യ ടീച്ചര്‍

ഇത്തരത്തിൽ രസകരമായ സംഭവങ്ങൾ ക്ലാസിൽ നടക്കുമ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഫോണിൽ നിന്നും നഷ്ടപ്പെട്ടാലും അവിടെ ഉണ്ടാകുമെന്ന് കരുതിയാണ് അത് ചെയ്യുന്നത്, ഇതാണ് പിന്നീട് വൈറലായതെന്ന് സുമയ്യ പറയുന്നു. അതേസമയം, ക്ലാസിൽ പാട്ടുപാടാൻ അനുവദിച്ചതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശിക്കുകയുണ്ടായി.അതിനുള്ള മറുപടിയും ടീച്ചറുടെ പക്കലുണ്ട്.

തുടർച്ചയായി ക്ലാസെടുക്കുമ്പോൾ വിദ്യാർഥികൾക്കും മടുപ്പ് തോന്നുന്നത് സ്വാഭാവികമാണ്. അങ്ങനെ ഉണ്ടാവാതിരിക്കാന്‍ ഇത്തരം പ്രവർത്തനങ്ങൾ ഗുണം ചെയ്യും. വെറും ഒരുമിനിറ്റിൽ താഴെ സമയം കൊണ്ട് അവർക്ക് പാട്ട് മാത്രമല്ല കിട്ടിയത്, സന്തോഷം കൂടിയാണെന്നും ടീച്ചർ പറയുന്നു. അഞ്ച് വർഷമായി തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്‌കൂളിലെ അധ്യാപികയാണ് സുമയ്യ.

ALSO READ: പിറന്നാൾ ദിനത്തിൽ നൃത്തവിസ്‌മയം തീർത്ത് ശോഭന

ബാങ്കിൽ ജോലി ചെയ്യുന്ന ഷിഹാബാണ് ഭർത്താവ്. ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ റാസി, ഐഷു എന്നിവർ മക്കളാണ്. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‌ത് തരംഗമായ തെലുങ്ക് ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ പാട്ടാണ് കുട്ടികള്‍ പാടിയത്. സിനിമ റിലീസ് ചെയ്‌ത് മാസങ്ങളായിട്ടും പാട്ടിന്‍റെ അലയൊലികള്‍ ഇനിയും അടങ്ങിയിട്ടില്ല.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.