ETV Bharat / state

സ്വകാര്യ ലാബുകളിലും ആശുപത്രികളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന - Special Squad

കൊവിഡ് ടെസ്റ്റുകള്‍ക്ക് അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Special Squad inspection  സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധനg  മലപ്പുറത്ത് സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന  Special Squad inspection in private labs and hospitals in Malappuram  Special Squad inspection in Malappuram  Malappuram  മലപ്പുറം  ഡ്രഗ്‌സ് കണ്‍ട്രോള്‍  drugs control  covid  covid19  കൊവിഡ്  കൊവിഡ്19  ലീഗല്‍ മെട്രോളജി  legal metrology  ജിഎസ്‌ടി  gst  ജില്ലാ ലാബ് ടെക്‌നീഷ്യൻ  lab Technician  ആന്‍റിജന്‍  antigen  rtpcr  ആര്‍ടിപിസിആര്‍  എക്‌സ്‌പേര്‍ട്ട് നാറ്റ്  expert nat  ട്രൂ നാറ്റ്  true nat  covid test  കൊവിഡ് ടെസ്റ്റ്  സ്വകാര്യ ലാബുകളിൽ പരിശോധന  ലാബുകളിൽ പരിശോധന  സ്വകാര്യ ആശുപത്രികളിൽ പരിശോധന  inspection in private labs  inspection in private hospitals  കൊവിഡ് പരിശോധന  Special Squad  സ്പെഷ്യല്‍ സ്‌ക്വാഡ്
Special Squad inspection
author img

By

Published : May 15, 2021, 7:33 AM IST

മലപ്പുറം : ജില്ലയില്‍ കൊവിഡ് ടെസ്റ്റ് നടത്തുന്ന സ്വകാര്യ ലാബുകളിലും ആശുപത്രികളിലും സ്പെഷ്യല്‍ സ്‌ക്വാഡ് പരിശോധന നടത്തി. കൊവിഡ് പരിശോധനകള്‍ക്ക് ജില്ലയിലെ ചില സ്വകാര്യ ലാബുകള്‍ അമിത വില ഈടാക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഡ്രഗ്‌സ് കണ്‍ട്രോള്‍, ലീഗല്‍ മെട്രോളജി, ജിഎസ്‌ടി, ജില്ല ലാബ് ടെക്‌നീഷ്യൻ എന്നീ വകുപ്പുകള്‍ ഉള്‍പ്പെട്ട സംഘമാണ് ഇവിടങ്ങളില്‍ എത്തിയത്. നിലവില്‍ ജില്ലയില്‍ ആന്‍റിജന്‍, ആര്‍ടിപിസിആര്‍, ട്രൂ നാറ്റ്, എക്‌സ്‌പേര്‍ട്ട് നാറ്റ് എന്നീ ടെസ്‌റ്റുകളാണ് ചെയ്യുന്നത്. ആന്‍റിജന്‍ - 300, ആര്‍ടിപിസിആര്‍ - 500, ട്രൂ നാറ്റ് - 1500, എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്‌റ്റ്- 2500 എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.

Also Read: അതിഥി തൊഴിലാളികൾക്കുള്ള കൊവിഡ് പരിശോധനക്ക് തുടക്കമായി

ആര്‍ടിപിസിആര്‍ ടെസ്റ്റിന് മഞ്ചേരിയിലെ ഒരു സ്വകാര്യ ലാബ് 500 രൂപയ്‌ക്ക് പുറമെ സര്‍വീസ് ചാര്‍ജിനത്തില്‍ 300 രൂപ അധികം വാങ്ങുന്നതായി പരിശോധനയില്‍ കണ്ടെത്തി. സംഭവത്തിൽ ലീഗല്‍ മെട്രോളജി വിഭാഗം 5000 രൂപ പിഴ ചുമത്തി. ചില സ്വകാര്യ ആശുപത്രികളില്‍ ആന്‍റിജന്‍ ടെസ്റ്റിന് പുറമെ ട്രൂനാറ്റ് ടെസ്‌റ്റ് മാത്രമേയുള്ളൂ എന്നതിനാല്‍ ടെസ്‌റ്റ് റേറ്റില്‍ ഉള്ള വ്യത്യാസം അറിയുന്നതിനായി സര്‍ക്കാര്‍ നിശ്ചയിച്ച വിലവിവരങ്ങള്‍ പൊതു ജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കാനും നിർദേശം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്‌ക്വാഡ് കണ്‍വീനര്‍ അറിയിച്ചു. പരിശോധനയില്‍ ജില്ല ഡ്രഗ്‌സ് ഇന്‍സ്‌പെക്‌ടര്‍മാരായ ഡോ. നിഷിത് എം.സി, ആര്‍. അരുണ്‍ കുമാര്‍, ഡെപ്യൂട്ടി കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി സുജ എസ്. മണി, ഇന്‍സ്‌പെക്‌ടിങ് അസിസ്റ്റന്‍റ് മോഹനന്‍, സ്റ്റേറ്റ് ടാക്‌സ് ഓഫിസര്‍ സജീഷ്, ജില്ല ലാബ് ടെക്‌നീഷ്യന്‍ കെ. പ്രമോദന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Also Read: ഇന്ന് 34,694 പേർക്ക് കൂടി കൊവിഡ്, മരണം 93

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.