മലപ്പുറം: വളർത്തുപൂച്ചയെ വരിഞ്ഞു മുറുക്കിയ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി. വടപുറം വള്ളിക്കെട്ടിലെ ചുണ്ടിയൻമൂച്ചി മഹ്ബൂബിന്‍റെ വീട്ടു പരിസരത്തു നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. പൂച്ചയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ പാമ്പിനെ കണ്ടതോടെ സന്നദ്ധ പ്രവർത്തകരായ എമർജൻസി റസ്‌ക്യൂ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. റസ്‌ക്യൂ ഫോഴ്‌സ് വൊളന്‍റിയർമാരായ കെ. ഷഹബാൻ മമ്പാട്, അബ്ദുൽ മജീദ് എന്നിവരെത്തിയാണ് പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറിയത്.
വളർത്തുപൂച്ചയെ പിടിച്ച പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു - മലപ്പുറം വാർത്ത
പൂച്ചയുടെ കരച്ചിൽ കേട്ടെത്തിയ വീട്ടുകാർ പാമ്പിനെ കണ്ടതോടെ സന്നദ്ധ പ്രവർത്തകരായ എമർജൻസി റസ്‌ക്യൂ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.