തിരുവനന്തപുരം : കാട്ടാക്കടയിൽ ആശാപ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാട്ടാക്കട പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുരം, കൊല്ലോട് എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. ആശാപ്രവർത്തകയുടെ മെയ് 31 മുതലുള്ള സഞ്ചാരപാതയും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.
ജോലിയുടെ ഭാഗമായി പെരുംകുളം, തൂങ്ങാംപാറ, പൊട്ടൻകാവ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. കുടുംബശ്രീ യോഗങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ യോഗങ്ങളിലും പങ്കെടുത്തു. വിവിധ ബാങ്കുകളും കാട്ടാക്കടയിലെ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ആമച്ചലിലെ കുടുംബാരോഗ്യകേന്ദ്രത്തിലും ഇവരെത്തി. ഭർത്താവിന്‍റെ ചായക്കടയിൽ എല്ലാ ദിവസവും ഭക്ഷണം തയ്യാറാക്കാനും വിളമ്പുന്നതിനും സഹായിക്കുകയും ചെയ്തു. രോഗി എത്തിയ സ്ഥലങ്ങളിൽ അതതു ദിവസം ഉണ്ടായിരുന്നവർ 1077, 1056, 0471 2466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.കാട്ടാക്കടയില്‍ അതീവജാഗ്രത; രോഗിയുടെ സഞ്ചാരപാത പുറത്തുവിട്ടു - ആശാപ്രവർത്തക
തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുരം, കൊല്ലോട് എന്നീ വാർഡുകള്‍ കണ്ടെയ്ൻമെന്‍റ് സോണായി
കാട്ടാക്കടയിൽ 6 വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണായി; രോഗിയുടെ സഞ്ചാരപാത പുറത്തുവിട്ടു
തിരുവനന്തപുരം : കാട്ടാക്കടയിൽ ആശാപ്രവർത്തകക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാട്ടാക്കട പഞ്ചായത്തിലെ ആറ് വാർഡുകൾ കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചു. തൂങ്ങാംപാറ, പൊന്നറ, എട്ടിരുത്തി, കിള്ളി, കാവിൻപുരം, കൊല്ലോട് എന്നീ വാർഡുകളാണ് കണ്ടെയ്ൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. ആശാപ്രവർത്തകയുടെ മെയ് 31 മുതലുള്ള സഞ്ചാരപാതയും ജില്ലാ ഭരണകൂടം പുറത്തുവിട്ടിട്ടുണ്ട്.
ജോലിയുടെ ഭാഗമായി പെരുംകുളം, തൂങ്ങാംപാറ, പൊട്ടൻകാവ് തുടങ്ങിയ സ്ഥലങ്ങളിലെ നിരവധി വീടുകൾ ഇവർ സന്ദർശിച്ചിട്ടുണ്ട്. കുടുംബശ്രീ യോഗങ്ങളിലും ആരോഗ്യ പ്രവർത്തകരുടെ യോഗങ്ങളിലും പങ്കെടുത്തു. വിവിധ ബാങ്കുകളും കാട്ടാക്കടയിലെ വ്യാപാര സ്ഥാപനങ്ങളും സന്ദർശിച്ചു. ആമച്ചലിലെ കുടുംബാരോഗ്യകേന്ദ്രത്തിലും ഇവരെത്തി. ഭർത്താവിന്‍റെ ചായക്കടയിൽ എല്ലാ ദിവസവും ഭക്ഷണം തയ്യാറാക്കാനും വിളമ്പുന്നതിനും സഹായിക്കുകയും ചെയ്തു. രോഗി എത്തിയ സ്ഥലങ്ങളിൽ അതതു ദിവസം ഉണ്ടായിരുന്നവർ 1077, 1056, 0471 2466828 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Last Updated : Jun 16, 2020, 12:13 PM IST