ETV Bharat / state

സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന - സിദ്ദിഖ് കാപ്പൻ യുഎപിഎ

താൻ ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യയെന്ന നിലയിൽ ഇപ്പോൾ താൻ അനുഭവിക്കുന്ന വേദന അത്രമാത്രം ഉണ്ടെന്നും വിതുമ്പിക്കൊണ്ട് മാധ്യമങ്ങളോട് റൈഹാന പറഞ്ഞു.

siddhik kappan news  siddhiq kappan news  siddhik kappan covid  siddhik kappan uapa  siddhik kappan not getting good treatment  siddhik kappan hospitalised  സിദ്ദിഖ് കാപ്പൻ വാർത്ത  സിദ്ദിഖ് കാപ്പന് കൊവിഡ്  സിദ്ദിഖ് കാപ്പൻ യുഎപിഎ  സിദ്ദിഖ് കാപ്പൻ ആശുപത്രിയിൽ
സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന
author img

By

Published : Apr 25, 2021, 2:17 PM IST

മലപ്പുറം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്‌ത മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരക ജീവിതമെന്ന ആരോപണവുമായി ഭാര്യ റൈഹാന. കഴിഞ്ഞദിവസമാണ് കാപ്പനെ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ വിഷയത്തിലെങ്കിലും മുഖ്യമന്ത്രി ഒന്ന് ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു. ജയിലിലെക്കാൾ വലിയ ദുരിതമാണ് ഇപ്പോൾ ആശുപത്രിയിൽ സിദ്ദിഖ് കാപ്പൻ നേരിടുന്നതെന്നും അദ്ദേഹത്തിന്‍റെ ഭാര്യ പറഞ്ഞു. കൊവിഡ് ചികിത്സക്കാണ് ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, ഭക്ഷണം പോലും നൽകാതെ എന്ത് ചികിത്സയാണ് അവിടെ നടത്തുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരുപാട് തവണയായി മുഖ്യമന്ത്രിയോട് ഇടപെടാൻ ആവശ്യപ്പെടുന്നുവെന്നും ഈ വിഷയത്തിലെങ്കിലും മുഖ്യമന്ത്രി ഇടപെടണമെന്നുമാണ് അവർ ആവശ്യപ്പെട്ടത്.

സിദ്ദിഖ് കാപ്പന് ആശുപത്രിയിലും നരകജീവിതമെന്ന് ഭാര്യ റൈഹാന

ചങ്ങല ഉപയോഗിച്ച് കെട്ടിയിട്ടതിനാൽ ബാത്റൂമില്‍ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. മൂത്രം ഒഴിക്കുന്നത് കുപ്പിയിലാണെന്നും ഇതിനു മാത്രം എന്ത് തെറ്റാണ് അദ്ദേഹം ചെയ്‌തത് എന്നും അവർ ചോദിച്ചു. കേസ് കോടതിയിൽ നടക്കുന്ന കാര്യമാണെന്നും അതിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ പറ്റില്ല എന്നുമായിരുന്നു വിശദീകരണമെന്നും എന്നാൽ ഇപ്പോൾ നടക്കുന്ന വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇടപെടാൻ പറ്റും എന്നും അവർ വ്യക്തമാക്കി. താൻ ഒരു സ്ത്രീയാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യയെന്ന നിലയിൽ ഇപ്പോൾ താൻ അനുഭവിക്കുന്ന വേദന അത്രമാത്രം ഉണ്ടെന്നും വിതുമ്പിക്കൊണ്ട് മാധ്യമങ്ങളോട് റൈഹാന പറഞ്ഞു.

ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല എന്നും മലയാളിയെന്ന പരിഗണന പോലും ലഭിച്ചില്ല എന്നും അവർ പറഞ്ഞു. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ഒന്നും ചെയ്യാത്തത്, മുഖ്യമന്ത്രിക്ക് പേടിയാണോ എന്നും റൈഹാന ചോദിച്ചു. തെരഞ്ഞെടുപ്പാണ് പേടി എങ്കിൽ തെരഞ്ഞെടുപ്പ് എല്ലാം കഴിഞ്ഞില്ലേ മുഖ്യമന്ത്രി എന്താണ് ഒന്നും മിണ്ടാത്തത് എന്നും അവർ ചോദിച്ചു. ഇത്തവണയെങ്കിലും മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടുമെന്ന പ്രതീക്ഷയിലാണ് താനെന്നും സിദ്ദിഖ് കാപ്പന്‍റെ ഭാര്യ റൈഹാന കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.