മലപ്പുറം: ശശി തരൂര്‍ എംപി വിദ്യാര്‍ഥികളുമായി സംവദിച്ചു. വണ്ടൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ.പി. അനില്‍ കുമാറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായാണ് മമ്പാട് ടീക് ടൗണില്‍ വിദ്യാര്‍ഥികളുമായി ശശി തരൂര്‍ എംപി വൈ ടാക് സംവാദം നടത്തിയത്. സംസ്ഥാന-ദേശീയ രാഷ്ട്രീയ , സാമൂഹിക വിഷയങ്ങളില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് ശശി തരൂര്‍ മറുപടി നല്‍കി.
വണ്ടൂര്‍ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ. പി അനില്‍കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.ടി അജ്മല്‍, വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി കുഞ്ഞിമുഹമ്മദ്, ഡോ.പി.അന്‍വര്‍, ഫസലുല്‍ ഹഖ്, അഡ്വ: ഷബീബ് റഹ്മാന്‍, നിസാജ് എടപ്പറ്റ, അഷ്ഹദ് മമ്പാട്, ആബിദ് കല്ലാമൂല, ആസിഫ് പോരൂര്‍, ലിജേഷ് മത്തായി, പ്രണബ് പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.