മലപ്പുറം: വിദേശരാജ്യങ്ങളിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മാത്രം കണ്ടുവരുന്ന ഷമാം കൃഷി മലപ്പുറത്തും. കരിഞ്ചാപ്പാടി പാടശേഖരത്തിൽ ഷമാം കൃഷിയിറക്കി ആദ്യ വിളവിൽ തന്നെ മികച്ച നേട്ടം കൈവരിച്ചിരിക്കുകയാണ് നൗഷാദും സുഹൃത്തുകളും. തായ്‌ലാൻഡിൽ നിന്ന് ഇറക്കുമതി ചെയ്‌ത വിത്ത് ഉപയോഗിച്ചാണ് കൃഷി ഇറക്കിയത്. കൃഷിവകുപ്പിന്‍റെ പൂർണമായി സഹകരിച്ചു . മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ വെള്ളം മതി എന്നതാണ് ഷമാം കൃഷിയുടെ പ്രത്യേകത.
കണിവെള്ളരിക്ക് പേരുകേട്ട കരിഞ്ചാപ്പാടി പാടശേഖരത്തായിരുന്നു കൃഷി. മാർക്കറ്റിൽ ലഭിക്കുന്നതിനേക്കാള്‍ മധുരം കൂടുതലാണ് ഇവിടെ കൃഷിചെയ്‌ത ഷമാമിന്. അതുകൊണ്ട് തന്നെ നിരവധി ആവശ്യക്കാരുമുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കാനാണ് ഈ കർഷകരുടെ തീരുമാനം.