ETV Bharat / state

മഞ്ചേരി നഗരത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ് - covid 19 updates

മഞ്ചേരി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടൈൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചതോടെ മഞ്ചേരി നഗരത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന നാല് റോഡുകളിലും ശക്തമായ നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്

manjeri municipality  malappuram  containment zone  covid  covid 19 updates  malappuram covid updates
മഞ്ചേരി നഗരത്തിൽ നിരീക്ഷണം ശക്തമാക്കി പൊലീസ്
author img

By

Published : Jun 6, 2020, 3:50 PM IST

മലപ്പുറം: കൊവിഡ് സമൂഹ വ്യാപനം തടയാൻ മഞ്ചേരി നഗരസഭയിലെ ഏഴ് വാർഡുകൾ കണ്ടൈൻമെന്‍റ് സോണാക്കി പ്രഖ്യാപിച്ചു. ഇതോടെ മഞ്ചേരി നഗരത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. നഗരത്തിലേക്ക് പ്രവേശിക്കുന്ന നാല് റോഡുകളിലും ശക്തമായ നിരീക്ഷണമാണ് പൊലീസ് നടത്തുന്നത്. അടിയന്തര വൈദ്യ സഹായത്തിനും അവശ്യവസ്‌തുക്കൾ വാങ്ങാനുമല്ലാതെ പുറത്തിറങ്ങാൻ പാടില്ലെന്ന് പൊലീസ് അറിയിച്ചു.

ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെരണി, നെല്ലിപ്പറമ്പ്, മംഗലശ്ശേരി, താണിപ്പാറ, കിഴക്കേത്തല, ടൗൺ വാർഡ്, വീമ്പൂർ എന്നീ ഏഴ് വാർഡുകൾ കണ്ടൈൻമെന്‍റ് സോണായി പ്രഖ്യാപിച്ചത്. ഏഴ് വാർഡുകളുടെയും നഗരാതിർത്തികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. സർക്കാർ നിലവിൽ നൽകിയ ലോക്ക് ഡൗൺ ഇളവുകൾ കണ്ടൈൻമെന്‍റ് സോണിൽ ബാധകമായിരിക്കില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പലചരക്ക്, പച്ചക്കറി സ്ഥാപനങ്ങൾക്ക് രാവിലെ ഏഴ് മണി മുതൽ 11 മണി വരെ പ്രവർത്തിക്കാം, ഹോട്ടലുകളിൽ പാർസൽ സർവീസ് അനുവദിക്കും. മെഡിക്കൽ ഷോപ്പ് ഉൾപെടെയുള്ള അവശ്യ സർവീസുകൾക്കും പ്രവർത്തിക്കാം. കണ്ടൈൻമെന്‍റ് സോണിലുൾപെടുന്ന വാർഡുകളിലുള്ളവർ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.