മലപ്പുറം: മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ മദ്യ സൽക്കാരം നടത്തിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍. സംഘടനയെ തകര്‍ത്താനുള്ള ചിലരുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും ഭാരവാഹികള്‍ ആരോപിച്ചു.
ജനുവരി എട്ടിന് നടന്ന പണിമുടക്ക് ദിവസം തിരൂരങ്ങാടിയില്‍ വെച്ച് വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ മദ്യസല്‍ക്കാരം നടത്തിയെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് വകുപ്പ് ഉദ്യോഗസ്ഥരെ ഗതാഗത വകുപ്പ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്‌തു.
എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും ഉദ്യോഗസ്ഥര്‍ സാരഥി ഡ്രൈവിങ് സ്‌കൂൾ സോഫ്റ്റ്‌വെയറിനെ കുറിച്ച് ക്ലാസ്സ് എടുക്കാനാണ് എത്തിയതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന വ്യക്തമാക്കി. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.