മലപ്പുറം: തവനൂരിലെ സര്‍ക്കാര്‍ വൃദ്ധമന്ദിരത്തില്‍ സെക്കന്‍റ് ഇന്നിങ്‌സ് ഹോം പദ്ധതി സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്‌തു. സര്‍ക്കാര്‍ നടപ്പിലാക്കുന്ന ക്ഷേമ സ്ഥാപന നവീകരണത്തിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. തവനൂരിലെ സെക്കന്‍റ് ഇന്നിങ്‌സ് ഹോമില്‍ വായനശാല, ആരോഗ്യ പരിശോധനയ്ക്കാവശ്യമായ സംവിധാനങ്ങള്‍, വ്യായാമ സൗകര്യം, വിശ്രമത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങള്‍ തുടങ്ങിയ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. മന്ത്രി കെ.ടി ജലീല്‍ അധ്യക്ഷത വഹിച്ചു. ശിലാഫലകം അനാച്ഛാദനം പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി. രാമകൃഷ്ണന്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ വിമല്‍ രവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.പി മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമലത, സി.എം അക്ബര്‍, പഞ്ചായത്ത് അംഗം പി.എസ് ധനലക്ഷ്മി, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.കൃഷ്ണ മൂര്‍ത്തി, ഗവ. വൃദ്ധമന്ദിരം സൂപ്രണ്ട് എ.പി അബ്ദുല്‍ കരീം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തവനൂരിലെ സെക്കന്‍റ് ഇന്നിങ്‌സ് ഹോം മന്ത്രി കെകെ ശൈലജ ഉദ്ഘാടനം ചെയ്‌തു - second inning home news
സര്‍ക്കാര്‍ വൃദ്ധമന്ദിരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വായനശാല, ആരോഗ്യ പരിശോധനക്കും വ്യായാമത്തിനും വിനോദത്തിനുമുള്ള സൗകര്യങ്ങള്‍ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്