മലപ്പുറം: ഓണത്തോടനുബന്ധിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സ്‌പിരിറ്റ് ലഹരിക്കടത്ത് തടയാൻ എക്സൈസ് അതിർത്തിയിൽ ചെക്ക്പോസ്റ്റ് പരിശോധന ശക്തമാക്കി. വനവും വനാതിർത്തികളും കേന്ദ്രീകരിച്ചുള്ള വ്യാജമദ്യ നിർമാണവും മറ്റും തടയുന്നതിന് പൊലീസ്, എക്സൈസ് എന്നിവരടങ്ങുന്ന താലൂക്ക്‌തല സമിതി രൂപീകരണത്തിന് പുറമേയാണ് അതിർത്തികളിലെ ചെക്ക്പോസ്റ്റുകളിൽ പരിശോധന കർശനമാക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പരിശോധന. എക്സൈസ് ഇൻസ്പെക്‌ടർ പ്രിവന്‍റീവ് ഓഫിസർ, മൂന്ന് സിവിൽ എക്സൈസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം അതിർത്തിയിലെ ഓരോ ചെക്ക് പോസ്റ്റുകളിലും ഉറപ്പു വരുത്തിയാണ് പരിശോധന. നാടുകാണിയിൽ വെള്ളിയാഴ്‌ച രാത്രി മുതൽ ഗതാഗതത്തിന് ജില്ലാ കലക്‌ടർ ഗോപാലകൃഷ്ണൻ അനുമതി നൽകിയിരുന്നു.