ETV Bharat / state

പൊന്നാനിയില്‍ വള്ളം മറിഞ്ഞുകാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു - മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു

തിരച്ചില്‍ ഫിഷറീസിന്‍റെയും കോസ്റ്റല്‍ ഗാര്‍ഡിന്‍റെയും നേതൃത്വത്തില്‍

search for the fishermen  Fishing boat accident  Ponnani continues  missing in Ponnani continues  പൊന്നാനി  മത്സ്യതൊഴിലാളിയെ കാണാതായി  മത്സ്യ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടു  കടലില്‍ കാണാതായി
പൊന്നാനിയില്‍ വള്ളം മറിഞ്ഞുകാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു
author img

By

Published : Oct 17, 2021, 5:12 PM IST

മലപ്പുറം : പൊന്നാനിയില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫിഷറീസിന്‍റെയും കോസ്റ്റല്‍ ഗാര്‍ഡിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍.

ഒക്ടോബര്‍ 13ന് ഫൈബര്‍ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പോയവരെയാണ് കാണാതായത്. നാല് മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. മന്ദലാംകുന്നിന് 10 നോട്ടിക്കല്‍ മൈല്‍ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിനിടെ ഒക്ടോബര്‍ 14ന് പുലര്‍ച്ചെ 2.30നാണ് വള്ളം മറിഞ്ഞത്. ഇതില്‍ ഹംസക്കുട്ടി എന്നയാളെ ബേപ്പൂരില്‍ നിന്നും പോയ ബോട്ടുകാര്‍ കണ്ടെത്തുകയും വിവരം ഫിഷറീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു.

Also Read: 105 ദുരിതാശ്വാസ ക്യാമ്പുകള്‍; അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

തുടർന്ന് ഫിഷറീസ് പട്രോള്‍ ബോട്ടില്‍ രക്ഷപ്പെടുത്തി ഹംസക്കുട്ടിയെ കരയില്‍ എത്തിച്ചു. ഇതിനകം ഫിഷറീസ് പട്രോള്‍ ബോട്ട്, കോസ്റ്റല്‍ പൊലീസ് ബോട്ട് എന്നിവർ ബാക്കിയുള്ള മൂന്ന് പേരെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു. കൊച്ചി ജെ.ഒ.സിയുടെ സഹായം തേടുകയും ചെയ്തു. തുടര്‍ന്ന് ഒക്ടോബര്‍ 14ന് വൈകീട്ട് 6.30 ഓടെ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.

ഒക്ടോബര്‍ 15ന് കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്‌റ്റര്‍ രാവിലെയും ഉച്ചയ്ക്ക് ശേഷവും പൊന്നാനി മുതല്‍ ബേപ്പൂര്‍ വരെ ഏരിയല്‍ സെര്‍ച്ചിങ് നടത്തി. പൊന്നാനി ഫിഷറീസ് ബോട്ടിനെ കൂടാതെ കോസ്റ്റല്‍ പൊലീസ് ബോട്ട്, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന്‍ മറൈന്‍ ആബുലന്‍സ് എന്നിവ ഉപയോഗിച്ചും തിരച്ചില്‍ നടത്തി.

Also Read: കാസര്‍ഗോഡ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

വെള്ളത്തിന്‍റെ അടിയൊഴുക്കിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാകലക്ടറുടെ നിര്‍ദേശാനുസരണം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഫിഷറീസ് അധികൃതരുമായി ബന്ധപ്പെട്ട് തിരച്ചില്‍ നടത്തിവരികയാണ്. പ്രതികൂല കാലാവസ്ഥ കാരണം ഒക്ടോബര്‍ 16ന് രാവിലെ മാത്രമേ തിരച്ചില്‍ നടത്താന്‍ പറ്റിയിട്ടുള്ളൂ. ഞായറാഴ്‌ച തിരച്ചില്‍ തുടരുകയാണെന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.