ETV Bharat / state

സന്തോഷ് ട്രോഫി: മേഘാലയയെ മറികടന്ന പഞ്ചാബിന് ജയത്തോടെ മടക്കം

നേരത്തെ സെമിയിലെത്താതെ പുറത്തായ പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിനാണ് മേഘാലയയെ തോല്‍പ്പിച്ചത്.

santosh-trophy-punjab-beat-meghalaya  സന്തോഷ് ട്രോഫി 2022  Punjab beat Meghalaya in Santosh Trophy 2022  മേഘാലയയെ തോല്‍പ്പിച്ച് പഞ്ചാബ്  Santosh Trophy results  Punjab beat Meghalaya  santosh trophy updates
സന്തോഷ് ട്രോഫി: മേഘാലയയെ മറികടന്ന പഞ്ചാബിന് ജയത്തോടെ മടക്കം
author img

By

Published : Apr 25, 2022, 9:02 AM IST

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പഞ്ചാബിന് ജയം. നേരത്തെ സെമിയിലെത്താതെ പുറത്തായ പഞ്ചാബ് എതിരില്ലാത്ത ഒരു ഗോളിനാണ് മേഘാലയയെ തോല്‍പ്പിച്ചത്. ജയത്തോടെ നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് തോല്‍വിയുമായി ആറ് പോയിന്‍റുമായി പഞ്ചാബ് ഗ്രൂപ്പില്‍ മൂന്നാമതായി ടൂർണമെന്‍റ് പൂർത്തിയാക്കി.

നാല് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി നാല് പോയിന്‍റോടെ മേഘാലയയാണ് ഗ്രൂപ്പില്‍ നാലാമത്. എല്ലാ മത്സരങ്ങളും തോറ്റ രാജസ്ഥാനാണ് ഗ്രൂപ്പില്‍ അഞ്ചാമത്. നേരത്തെ തന്നെ ഗ്രൂപ്പ് എയില്‍ നിന്ന് കേരളവും വെസ്റ്റ് ബംഗാളും സെമി ഫൈനല്‍ യോഗ്യത ഉറപ്പിച്ചിരുന്നു.

മലയാളി ഗോള്‍കീപ്പര്‍ ആന്‍റണി മോസസിനെ ആദ്യ ഇലവനില്‍ ഉല്‍പ്പെടുത്തിയാണ് പഞ്ചാബ് അവസാന മത്സരത്തിന് ഇറങ്ങിയത്. 7-ാം മിനിറ്റില്‍ മേഘാലയക്ക് ആദ്യ അവസരം ലഭിച്ചു. വലതു വിങ്ങില്‍ നിന്ന് ഉയര്‍ന്നു വന്ന ക്രോസ് ബോക്‌സില്‍ നിലയുറപ്പിച്ചിരുന്ന മേഘാലയന്‍ താരം ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടെങ്കിലും പഞ്ചാബ് ഗോള്‍കീപ്പര്‍ രക്ഷപ്പെടുത്തി.

ALSO READ: സന്തോഷ് ട്രോഫി: ഗുജറാത്തിനെ തകര്‍ത്ത് സെമി ഫൈനലിനരികെ ഒഡീഷ

തുടർന്നും, മേഘാലയ ആക്രമണങ്ങൾ മെനഞ്ഞെങ്കിലും പഞ്ചാബിന്‍റെ കരുത്തുറ്റ പ്രതിരോധത്തെ മറികടക്കാനായില്ല. 26-ാം മിനിറ്റില്‍ തുടര്‍ച്ചയായി പഞ്ചാബിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. 40-ാം മിനിറ്റില്‍ കെന്‍സായിബോര്‍ ലൂയിഡ് ബോക്‌സിന് പുറത്തുനിന്ന് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി ഒരു ഉഗ്രന്‍ ഷോട്ട് അടിച്ചെങ്കിലും ചെറിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ പഞ്ചാബ് മുന്നിലെത്തി. 47-ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ഇന്ദ്രവീര്‍ സിങ് നല്‍കിയ പാസില്‍ അമര്‍പ്രീത് സിങാണ് ഗോൾ നേടിയത്. ഗോള്‍ വഴങ്ങിയതിന് ശേഷം ഉണര്‍ന്നു കളിച്ചെങ്കിലും മേഘാലയക്ക് ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.