ETV Bharat / state

മണൽമാഫിയയില്‍ നിന്ന് കൈക്കൂലി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

മണല്‍ മാഫിയയില്‍ നിന്ന് നാല്‍പതിനായിരം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിലാണ് നടപടി. എ.ആർ ക്യാമ്പിലെ പൊലീസുകാരായ മനുപ്രസാദ്, ഹാരിസ് എന്നിവരാണ് സസ്പെന്‍ഷനിലായത്.

മലപ്പുറത്ത് മണൽമാഫിയയും പൊലീസും തമ്മിൽ ഒത്തുകളി
author img

By

Published : Sep 19, 2019, 4:37 PM IST

Updated : Sep 19, 2019, 6:11 PM IST

മലപ്പുറം: അനധികൃത മണല്‍വാരല്‍ തടയുന്നതിനായി നിയോഗിച്ച മലപ്പുറം എസ്‌പിയുടെ സ്ക്വാഡില്‍ ഉള്‍പ്പെട്ടവരാണ് സസ്പെന്‍ഷനിലായ മനുപ്രസാദും ഹാരീസും. അനധികൃത മണൽ കടത്തിന് കേസെടുക്കാതെ പണം വാങ്ങി കേസ് ഒതുക്കിയതിനാണ് നടപടി.

മണൽമാഫിയയില്‍ നിന്ന് കൈക്കൂലി; രണ്ടു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ബുധനാഴ്ച്ച പുലർച്ചെയായിരുന്നു സംഭവം. മണൽ കയറ്റി വന്ന ടിപ്പർ ലോറി പൊലീസുകാർ സഞ്ചരിച്ച ബൈക്കിൽ ഇടിച്ചു. എന്നാല്‍ മനുപ്രസാദും ഹാരീസും അനധികൃത മണല്‍ കടത്തിന് നടപടി സ്വീകരിക്കാതെ നാല്‍പതിനായിരം രൂപ കൈപ്പറ്റി സംഭവം ഒതുക്കി. ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അബ്‌ദുൾ കരീം അറിയിച്ചു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സുരേഷ്ബാബുവിനാണ് അന്വേഷണ ചുമതല. സംഭവത്തെ തുടര്‍ന്ന് സ്ക്വാഡിലെ മുഴുവൻ പൊലീസുകാരെയും ജില്ലാ പൊലീസ് മേധാവി തിരിച്ചു വിളിച്ചിട്ടുണ്ട്.

Intro:മലപ്പുറത്ത് മണൽമാഫിയ പോലീസ് ഒത്തുകളി.. മണൽ മാഫിയയുടെ ലോറി പോലീസുകാർ സഞ്ചരിച്ച ബൈക്കിലിടിച്ച സംഭവത്തിൽ പണം വാങ്ങി പോലീസ് കേസൊതുക്കി. മലപ്പുറം എസ്.പിയുടെ സ്ക്വാഡിലെ അംഗങ്ങളായ പോലീസുകാരാണ് പണം വാങ്ങി കേസ് ഒതുക്കിയത്.സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.Body:
അനധികൃത മണൽവാരൽ തടയുന്നതിനു വേണ്ടി പ്രത്യേകം നിയോഗിച്ച മലപ്പുറം എസ്.പി യുടെ സ്ക്വാഡിൽ ഉൾപ്പെട്ട പോലീസുകാരാണ് മണൽ മാഫിയയിൽ നിന്ന് പണം വാങ്ങിയത്.. സംഭവത്തിൽ എ.ആർ ക്യാമ്പിലെ പോലീസുകാരായ മനു പ്രസാദ് ഹാരിസ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം. മണൽ കയറ്റി വന്ന ടിപ്പർ ലോറി പോലീസുകാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു..  സ്വകാര്യ ബൈക്കിലായിരുന്നു പോലീസുകാർ സഞ്ചരിച്ചത്.  ഇതിനുള്ള നഷ്ടപരിഹാരമായാണ് നാൽപ്പതിനായിരം രൂപ കൈപ്പറ്റി പോലീസുകാർ കേസ് ഒതുക്കിയത്. സംഭവത്തിൽ കർശന നടപടിയുണടാകുമെന്ന് ജില്ലാ പോലീസ് മേധാവി എസ് പി അബ്ദുൾ കരീം അറിയിച്ചു. പെരിന്തൽമണ്ണ ഡി.വൈ.എസ്.പി സുരേഷ്ബാബുവാനാണ് അന്വേഷണ ചുമതല.. സ്ക്വാഡിലെ മുഴുവൻ പോലീസുകാരെയും ജില്ലാ പോലീസ് മേധാവി തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്..

Conclusion:
Last Updated : Sep 19, 2019, 6:11 PM IST

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.