മലപ്പുറം: സഞ്ചാരികളുടെ സ്വപ്‌നപാതയായ നാടുകാണി ചുരം പാത തമിഴ്‌നാട് സർക്കാർ നവീകരിച്ചുതുടങ്ങി. മഴ മാറിയതോടെ ടൂറിസത്തിന്‍റെ ഭാഗമായിട്ടാണ് കേരള അതിർത്തി മുതൽ പൊട്ടുങ്ങൽ വരെ മുന്നൂറു മീറ്റർ ദൂരം റോഡ് ഇന്‍റർലോക്ക് ചെയ്യുന്നത്. വാഹനങ്ങൾ ബ്രേക്ക് ഇടുമ്പോൾ പെട്ടെന്ന് നിൽക്കുന്നതിനുള്ള ഗ്രിപ്പ് കൂട്ടുകയാണ് ലക്ഷ്യം. ഡിസംബർ മുതൽ സഞ്ചാരികളുടെ തിരക്ക് വർധിച്ചു തുടങ്ങും.
പ്ലാസ്റ്റിക്ക് നിർമാർജന ജില്ലയായ നീലഗിരിയിൽ ഓരോ അഞ്ചു കിലോമീറ്ററിനുള്ളിലും വാട്ടർ എടിഎമ്മുകൾ സ്ഥാപിച്ചിട്ടുണ്ട്. മാലിന്യം നിക്ഷേപിക്കുന്നയാളിന്‍റെ പേര്, അഡ്രസ്സ്, ആധാർ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ എടിഎംഎമ്മിൽ ഫീഡ് ചെയ്‌താൽ നിക്ഷേപിക്കുന്നയാളിന് ഒരുകിലോ പ്ലാസ്റ്റികിന് നാല് രൂപ വെച്ച് അക്കൗണ്ടിൽ വന്നുചേരും. ഈ സംവിധാനം തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിൽ മാത്രമാണുള്ളത്.