മലപ്പുറം: ലോക് ഡോൺ സമയത്ത് അടച്ചിട്ട കോട്ടക്കുന്ന് ടൂറിസം പാർക്ക് നവീകരിച്ച് പ്രവൃത്തികൾ പൂർത്തിയാക്കി ഉദ്ഘാടനത്തിനൊരുങ്ങി. പാർക്കിന്‍റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകുന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി എംപി, എംഎൽഎമാർ, നഗരസഭ ഉദ്യോഗസ്ഥർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും.
രണ്ടു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് കോട്ടക്കുന്നിൽ സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. മിറാക്കിൾ ഗാർഡൻ ആണ് ഇതിൽ ഏറെ ആകർഷണീയം. വ്യത്യസ്തങ്ങളായ പൂച്ചെടികളും ട്രിപ്പ് ഇറിഗേഷൻ, സൈക്കിൾ ട്രാക്ക്, പാർട്ടി ഡക്ക്, ലാൻഡ്‌സ്‌കേപ്പിങ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചിട്ടുള്ളത്. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നവീകരണ പ്രവർത്തനങ്ങളുടെ നിർമാണ ചുമതല നൽകിയിരുന്നത്.