ETV Bharat / state

വളാഞ്ചേരിയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

മോഷണത്തിനായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതി അന്‍വറിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തിരുന്നു.

author img

By

Published : Apr 21, 2021, 12:29 PM IST

മലപ്പുറം  മലപ്പുറം ജില്ലാ വാര്‍ത്തകള്‍  ക്രൈം ന്യൂസ്  മലപ്പുറം ക്രൈം ന്യൂസ്  വളാഞ്ചേരി യുവതിയുടെ മൃതദേഹം കണ്ടെത്തി  relatives identified women body foud buried in valanjeri  crime news  malappuram crime news
വളാഞ്ചേരിയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു

മലപ്പുറം: വളാഞ്ചേരിയില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 40 ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തില്‍ കാണാതായ ആതവനാട് ചോറ്റൂര്‍ കിഴുകപറമ്പാട്ട് കബീറിന്‍റെ മകള്‍ സുബീറ ഫര്‍ഹത്തിന്‍റെ (21) മൃതദേഹമാണ്​ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ പ്രതി അന്‍വറിനെ സംഭവ സ്ഥലത്ത് എത്തിച്ച്‌ തെളിവെടുത്തിരുന്നു. മോഷണത്തിനായാണ് കൊല നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഫര്‍ഹത്തിനെ കടന്നു പിടിച്ച്‌ മുഖം പൊത്തി പൊന്തക്കാട്ടിലേക്ക് പിടിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയാണ് ചെയ്‌തതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ മൂന്ന് പവന്‍ സ്വര്‍ണാഭരണം കൈക്കലാക്കിയശേഷം മൃതദേഹം കുഴിച്ചുമൂടുകയുമായിരുന്നുവെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് അറിയിച്ചു. മൃതദേഹം ലഭിച്ച സ്ഥലം നടത്തിപ്പുകാരനാണ് ഇയാള്‍.

പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള ചെങ്കല്‍ ക്വാറിക്ക് അടുത്ത ഭൂമിയില്‍ മണ്ണിട്ട് മൂടിയ നിലയില്‍ ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. മണ്ണിനുള്ളില്‍ നിന്ന് മൃതദേഹാവശിഷ്‌ടങ്ങള്‍ പുറത്തെടുത്തു. ഇന്‍ക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട് ചോറ്റൂര്‍ സ്വദേശി പറമ്പന്‍ അന്‍വറിനെ (40) തിരൂര്‍ ഡിവൈഎസ്‌പി കെ.എസ് സുരേഷ് ബാബുവി​ന്‍റെ നേതൃത്വത്തില്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസമാണ് അറസ്​റ്റ്​ ചെയ്‌തത്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതിയെ സ്ഥലത്ത് എത്തിച്ചത്.

കഴിഞ്ഞ ദിവസം യുവതിയുടെ കാല്‍ മാത്രമാണ് കണ്ടെത്തിയിരുന്നത്.​​ യുവതി പീഡനത്തിനിരയായിട്ടുണ്ടോ എന്നതില്‍ പോസ്​റ്റ്​മോര്‍ട്ടത്തിന്​ ശേഷം വ്യക്തത വരുമെന്ന് ​പൊലീസ്​ പറഞ്ഞു. ഏതാനും ദിവസമായി പ്രതി പൊലീസ്​ നിരീക്ഷണത്തിലായിരുന്നു. കസ്റ്റഡിയിലെടുത്ത അന്‍വറിനെ ചോദ്യം ചെയ്‌തതിലൂടെയാണ് മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസ് മനസിലാക്കിയത്​. തുടര്‍ന്ന്​ സ്ഥലത്തെ മണ്ണ് നീക്കം ചെയ്​തപ്പോഴാണ്​ മൃതദേഹാവശിഷ്​ടം ലഭിച്ചത്​. രാത്രിയായതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു.

കൂടുതല്‍ വായനയ്‌ക്ക്; വളാഞ്ചേരിയിൽ കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.