പാണ്ടിക്കാട്: കാട്ടുപന്നികൾ വിള നശിപ്പിക്കുന്നതിനൊപ്പം കതിരിട്ടു തുടങ്ങിയ നെല്ലിന് അപൂർവ്വ രോഗം കൂടി പിടിപെട്ടതോടെ കളം വിടാനൊരുങ്ങുകയാണ് മേഖലയിലെ കർഷകർ. കതിരിടാറായ നെല്ല് ഉണങ്ങുന്നതാണ് കർഷകർക്ക് വിനയാകുന്നത്. പാണ്ടിക്കാട് പുക്കൂത്ത് മഞ്ഞിലാംകുന്നിലെ ചെറുകാവിൽ മുഹമ്മദിൻ്റെ അൻപത് സെൻ്റ് ഭൂമിയിലെ മുഴുവൻ നെല്ലും കരിഞ്ഞുണങ്ങി.
മേഖലയിൽ നെൽകൃഷി ചെയ്യുന്ന അപൂർവ്വം കർഷകരിൽ ഒരാളാണ് മുഹമ്മദ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് ഏഴു വർഷം മുൻപ് തുടങ്ങിയ നെൽകൃഷി ഇന്നും മുടക്കമേതുമില്ലാതെ തുടരുകയാണ്. എന്നാൽ ഈ വർഷം നഷ്‌ടങ്ങളുടെ കണക്കുകൾ മാത്രമാണ് പറയാനുള്ളത്. രണ്ട് മാസം മുൻപ് ഇറക്കിയ പകുതിയോളം വിള കാട്ടുപന്നികൾ നശിപ്പിച്ചു. തുടർന്ന് എഴുപതിനായിരത്തോളം രൂപ മുടക്കി കമ്പിവേലി സ്ഥാപിച്ച് കാട്ടുപന്നികൾ വരുന്നത് തടയാനുള്ള മാർഗ്ഗം സ്വീകരിച്ചതിന് ശേഷം അപൂർവ്വ രോഗം രോഗം കൂടി പിടിപ്പെട്ടതോടെ നെൽ കൃഷിയിൽ നിന്നും ചുവട് മാറ്റാനുള്ള ഒരുക്കത്തിലാണ് 63കാരനായ മുഹമ്മദ്. കതിരിടും മുൻപേ തന്നെ നെല്ല് വൈക്കോൽ പരുവത്തിലായി. പുഴുക്കൾ തണ്ടുൾപ്പടെ നിന്നു തീർക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. പല തരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിച്ചെങ്കിലും ഫലം കണ്ടില്ല.
കാട്ടുപന്നി ശല്യത്തിനൊപ്പം അപൂർവ്വ രോഗവും; കളം വിടാനൊരുങ്ങി നെൽകർഷകർ - farmers
കതിരിടാറായ നെല്ല് ഉണങ്ങുന്നതാണ് കർഷകർക്ക് വിനയാകുന്നത്. കതിരിടും മുൻപേ തന്നെ നെല്ല് വൈക്കോൽ പരുവത്തിലായി. പുഴുക്കൾ തണ്ടുൾപ്പടെ നിന്നു തീർക്കുന്നു.