മലപ്പുറം : കരിപ്പൂർ സ്വർണ കവർച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ശിഹാബിനെ( 35) ആണ് കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇതോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം പത്ത് ആയി. ഇയാൾ സ്വർണം കടത്തിയ ദിവസം കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്നു എന്ന് പൊലീസ് അറിയിച്ചു.
ശനിയാഴ്‌ച സ്വർണക്കടത്തും രാമനാട്ടുകര അപകടവും സംബന്ധിച്ച കേസിലെ അഞ്ച് പ്രതികളെ കരിപ്പൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ജില്ല പൊലീസ് മേധാവിയുടെയും ഡി.വൈ.എസ്.പി അഷ്‌റഫിന്‍റെയും നേതൃത്വത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലും ചെർപ്പുളശേരി-കണ്ണൂർ സംഘങ്ങള്‍ തമ്മിൽ ഏട്ടുമുട്ടിയ വിമാനത്താവളത്തിന് സമീപത്തെ പുളിക്കൽ ടവറിലുമാണ് പ്രതികളെ എത്തിച്ചത് തെളിവെടുപ്പ് നടത്തിയത്.
ALSO READ: രാമനാട്ടുകര അപകടം : പ്രതികളെ കരിപ്പൂരിലെത്തിച്ച് തെളിവെടുത്തു
ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് രാമനാട്ടുകരയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ലോറിയിലിടിച്ച് അപകടമുണ്ടായത്. സംഭവത്തില്‍ പാലക്കാട് സ്വദേശികളായ അഞ്ച് പേര്‍ മരിച്ചിരുന്നു. എന്നാല്‍ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം എത്തിച്ചേര്‍ന്നത് കരിപ്പൂര്‍ വിമാനത്താവളം വഴി നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളിലേക്കാണ്.
ALSO READ: രാമനാട്ടുകര സ്വർണ കവർച്ച; ഒരാൾ അറസ്റ്റിൽ