ETV Bharat / state

രാജ്യസഭ തെരഞ്ഞെടുപ്പ്; പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും - Rajyasabha election latest news

മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ നാളെ തിരുവനന്തപുരത്തെത്തി പി.വി അബ്‌ദുൾ വഹാബ് നാമനിർദേശ പത്രിക നൽകും.

Rajyasabha election  pv abdul vahab files nomination tomorrow  രാജ്യസഭാ തെരഞ്ഞെടുപ്പ്  പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും  Rajyasabha election latest news  muslim league
രാജ്യസഭ തെരഞ്ഞെടുപ്പ്; പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും
author img

By

Published : Apr 15, 2021, 6:02 PM IST

മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. സംസ്ഥാനത്തു നിന്നും രാജസഭയിലേക്ക് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളിലേക്ക് ഈ മാസം 30നാണ് തെരഞ്ഞെടുപ്പ്. നിലവിലെ എംഎൽഎമാരുടെ അംഗ ബല പ്രകാരം എൽഡിഎഫിന് രണ്ടും, യുഡിഎഫിന് ഒന്നും അംഗങ്ങളെ വിജയിപ്പിക്കാനാകും.

രാജ്യസഭ തെരഞ്ഞെടുപ്പ്; പി.വി അബ്‌ദുൾ വഹാബ് നാളെ നാമനിർദേശ പത്രിക സമർപ്പിക്കും

യുഡിഎഫിന്‍റെ ഏക സ്ഥാനാർഥിയായ മുസ്ലീം ലീഗ് അഖിലേന്ത്യ ട്രഷറർ പി.വി അബ്‌ദുൾ വഹാബ് രണ്ട് തവണയായി 12 വർഷം രാജ്യസഭയിൽ അംഗമായിരുന്നു. നിലവിലെ അംഗത്വ കാലാവധി ഈ മാസം 21 ന് തീരും. മുസ്ലീം ലീഗ് സംസ്ഥാന നേതാക്കളുടെയും യുഡിഎഫ് നേതാക്കളുടെയും സാന്നിധ്യത്തിൽ നാളെ തിരുവനന്തപുരത്തെത്തി നാമനിർദേശ പത്രിക നൽകുമെന്ന് പി.വി. അബ്‌ദുൾ വഹാബ് പറഞ്ഞു. നിലമ്പൂരിലെ വസതിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.